തൃശൂര്‍: യുവമോര്‍ച്ച നേതാവിെൻറ വീട്ടിലെ കള്ളനോട്ടടി കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. കള്ളനോട്ടുകള്‍ ഉപയോഗിച്ച് ലോട്ടറി ടിക്കറ്റുകള്‍ മൊത്തമായി വാങ്ങിയതായും സൂചനയുണ്ട്. നോട്ടടിക്കാന്‍ ഉപയോഗിച്ച പ്രിൻറര്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും. ജൂണ്‍ 10 ന് രണ്ടാം പ്രതി രാജീവാണ് പ്രിൻറര്‍ വാങ്ങിയത്.
ഒ.ബി.സി മോര്‍ച്ച നേതാവും മതിലകം സ്വദേശിയുമായ രാജീവ് ഇന്നലെ രാത്രിയാണ് അറസ്റ്റിലായത്. മണ്ണുത്തിയിലെ സുഹൃത്തിെൻറ വീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ സഹോദരനും ഒന്നാം പ്രതിയുമായ രാകേഷ് നേരത്തേ അറസ്റ്റിലായിരുന്നു. രാകേഷ് ഇപ്പോള്‍ റിമാന്‍ഡിലാണ്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വീട്ടില്‍ നിന്ന് കള്ളനോട്ടടിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടുകളും കണ്ടെത്തിയത്. അഞ്ഞൂറിെൻറയും രണ്ടായിരത്തിെൻറയും കള്ളനോട്ടുകളാണു പിടികൂടിയത്. രാകേഷ് പലിശക്ക് പണം നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന കളര്‍ഫോട്ടോസ്റ്റാറ്റ് മെഷീനും കടലാസുമെല്ലാം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.