വണ്ടിപ്പെരിയാർ: കള്ളനോട്ട് ശേഖരവുമായി വണ്ടിപ്പെരിയാറിൽ പിടിയിലായ നെടുങ്കണ്ടം തുണ്ടിയിൽ ജോജോ ജോസഫിനെതിരെ യു.എ.പി.എ ചുമത്തി. ജോജോയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് നൽകിയ അപേക്ഷ തള്ളിയ പീരുമേട് കോടതി കേസ് തൊടുപുഴ ജില്ല സെഷൻസ് കോടതിക്ക് കൈമാറി. ജോജോയെ വിട്ടുകിട്ടാൻ വീണ്ടും കസ്റ്റഡി അപേക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
തമിഴ്നാട്ടിലെ കള്ളനോട്ട് സംഘത്തിന് നാലുലക്ഷം രൂപയുടെ യഥാർഥ നോട്ടുകൾ നൽകിയപ്പോൾ ഇവർ തനിക്ക് എട്ടുലക്ഷം രൂപയുടെ കള്ളനോട്ട് തരികയായിരുെന്നന്നാണ് ജോജോ പൊലീസിന് നൽകിയ മൊഴി. ഇതനുസരിച്ച് തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവിയുടെ നിരീക്ഷണത്തിൽ പുതിയ സംഘം രൂപവത്കരിച്ചാണ് അന്വേഷണം.
ഓരോ ലക്ഷം രൂപ വീതം വ്യാജ നോട്ടുകൾ എറണാകുളത്തെ മൂന്ന് സുഹൃത്തുക്കൾക്ക് കൈമാറിയതായും ജോജോ പറഞ്ഞിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. കഴിഞ്ഞദിവസമാണ് നെടുങ്കണ്ടം തുണ്ടിയിൽ ജോജോ ജോസഫ് (ദീപു-30), ഭാര്യ അനുപമ (23) എന്നിവരെ അഞ്ച് ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി പിടികൂടിയത്.
ജോജോയും ഭാര്യയും സഞ്ചരിച്ച കാറിൽനിന്ന് 500െൻറ 38500 രൂപയും എറണാകുളത്തെ ഫ്ലാറ്റിൽനിന്ന് അഞ്ഞൂറിെൻറ 4,07,000 രൂപയുടെ നോട്ടുകളുമാണ് കണ്ടെത്തിയത്. ജോജോയെ കസ്റ്റഡിയിൽ ലഭിച്ചശേഷം മധുരയിലും എറണാകുളത്തും എത്തിച്ച് അന്വേഷണം നടത്താനാണ് പൊലീസിെൻറ തീരുമാനം.
ജോജോ പീരുമേട് സബ് ജയിലിലും അനുപമ കോട്ടയം വനിത സബ് ജയിലിലുമാണ്. ഇവരുടെ കുഞ്ഞ് അനുപമക്കൊപ്പമാണുള്ളത്.
പിടിയിലായ പ്രതികളുടെ ഫോൺ രേഖകളും മറ്റ് ബന്ധങ്ങളും പൊലീസ് പരിശോധിച്ചുവരുകയാണ്. കേസ് ദേശീയ അന്വേഷണ എജൻസി (എൻ.ഐ.എ) ഏറ്റെടുക്കാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.