തൃശൂർ: നഴ്‌സിങ് കോളജുകളുടെ പ്രവേശന പ്രക്രിയയിൽ എൻ.ആർ.ഐ മാനേജ്‌മെന്‍റ് പ്രവേശനത്തിനുള്ള അവസാന തീയതി ഹൈകോടതി നിർദേശപ്രകാരം മാറ്റിയതായി കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടേതെന്ന പേരിൽ വരുന്ന വിജ്ഞാപനം വ്യാജമാണെന്ന് രജിസ്ട്രാർ അറിയിച്ചു.
പ്രവേശന പ്രക്രിയ പൂർത്തിയാക്കുന്നതിന്‍റെ അന്തിമ തീയതി വ്യക്തമാക്കുന്നതല്ലാതെ ഒരു കോളജിലെയും പ്രവേശന പ്രക്രിയയെക്കുറിച്ചുള്ള വിജ്ഞാപനം സർവകലാശാല പുറപ്പെടുവിച്ചിട്ടില്ല. വ്യാജ വിജ്ഞാപനത്തെക്കുറിച്ചുള്ള അന്വേഷണത്തിനും തുടർനടപടികൾക്കും സർവകലാശാല സൈബർ സെക്യൂരിറ്റി സെല്ലിൽ പരാതി രജിസ്റ്റർ ചെയ്തതായും അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.