ബൈത്തുസ്സകാത്തിനെതിരെ വ്യാജ പ്രചാരണം: പ്രവാസിക്ക് അഞ്ചുലക്ഷം രൂപ പിഴ

കോഴിക്കോട്: ബൈത്തുസ്സക്കാത്ത് കേരളക്കെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ പ്രവാസിക്ക് പിഴ. ഒമാനിലെ പ്രവാസി ഹമീദ് കാരാടിനെതിരൊയാണ് കോടതി വിധി. ബൈത്തുസ്സകാത്ത് ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയായ അഞ്ചു ലക്ഷം രൂപയും കോടതി ചെലവും ഇയാൾ അടക്കണമെന്ന് കോഴിക്കോട് രണ്ടാം മുന്‍സിഫ് കോടതി ഉത്തരവിട്ടു.

2020 മേയ് രണ്ടിനാണ് ബൈത്തുസക്കാത്തിന്‍റെ ലോഗോ ഉള്‍പ്പെടുത്തി സക്കാത്ത് കൊള്ളക്കെതിരെ ഫേസ്ബുക്ക് ലൈവില്‍ എന്ന തലക്കെട്ടോടു കൂടി ഹമീദ് കാരാട് പോസ്റ്റർ ഇട്ടത്. മേയ് മൂന്നിന് ഫേസ്ബുക്കില്‍ ലൈവില്‍ വന്ന ഹമീദ് സംഘടിത സകാത്ത് വിതരണത്തില്‍ അഴിമതി നടന്നെന്ന പ്രചാരണം നടത്തുകയും ചെയ്തു.

തങ്ങളുടെ ലോഗോ ഉപയോഗിച്ച് നടത്തിയ വസ്തുതാ വിരുദ്ധ പ്രചരണം ബൈത്തുസ്സകാത്തിനെക്കുറിച്ച് അപകീർത്തി പരത്താനുള്ള ബോധപൂർവമായ ശ്രമമായിരുന്നുവെന്നാണ് ബൈത്തുസ്സക്കാത് കോടതിയിൽ വാദിച്ചത്. ഇത് അംഗീകരിച്ചാണ് നഷ്ടപരിഹാരത്തുകയും കോടതി ചെലവും നൽകാൻ മുന്‍സിഫ് കോടതി വിധിച്ചത്. അഡ്വ. അമീന്‍ ഹസ്സനായിരുന്നു ബൈത്തുസ്സക്കാത്തിന്‍റെ അഭിഭാഷകന്‍. ഹമീദ് കാരാടിനെതിരെ അപകീർത്തിക്ക് ക്രിമിനൽ കേസും നിലവിലുണ്ട്.

Tags:    
News Summary - Fake propaganda against Baithussakat: Expatriate fined Rs 5 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.