ആപ് ഇൻസ്റ്റാൾ ചെയ്ത് വൈദ്യുതി ബിൽ അടച്ചാൽ ഇളവുകൾ ലഭിക്കുമെന്ന് വ്യാജ പ്രചാരണം; ജാഗ്രത വേണമെന്ന് കെ.എസ്.ഇ. ബി

തിരുവനന്തപുരം: പ്രത്യേക മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്ത് അതുവഴി വൈദ്യുതി ബിൽ അടച്ചാൽ ഇളവുകൾ ലഭിക്കുമെന്ന വ്യാജ പ്രചാരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി. വാട്സ്​ആപ്പിലൂടെയാണ് ആപ്പിനെക്കുറിച്ചുള്ള പ്രചാരണം. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ പ്രതികരിക്കരുത്.

സംശയങ്ങൾ ദൂരീകരിക്കാൻ കെ.എസ്‌.ഇ.ബിയുടെ ടോൾഫ്രീ നമ്പറായ 1912ൽ വിളിക്കാം. കെ.എസ്‌.ഇ.ബി ഉപഭോക്തൃ സേവന മൊബൈൽ ആപ്ലിക്കേഷനായ കെ.എസ്​.ഇ.ബി വഴി വൈദ്യുതി ബില്ലടയ്​ക്കൽ ഉൾപ്പെടെ നിരവധി സേവനങ്ങൾ ലഭ്യമാണെന്ന്​ അറിയിപ്പിൽ പറയുന്നു.

Tags:    
News Summary - Fake propaganda that if you install the app and pay the electricity bill, you will get discounts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.