പി.കുഞ്ഞിരാമൻ നായർ 'താമരത്തോണി' അവാർഡ് ' ഡോ.സുരേഷ് നൂറനാടിന്

കണ്ണൂർ: കവി പി.കുഞ്ഞിരാമൻ നായരുടെ പേരിൽ പി.ഫൗണ്ടേഷന്റെ 'താമരത്തോണി' അവാർഡ് ഡോ. സുരേഷ് നൂറനാടിന്. അപരകഥ എന്ന ആത്മകഥക്കാണ് പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം.  ഈമാസം 27ന് കണ്ണൂർ കൂട്ടാളി പൊതുജന വായനശാലയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് എഴുത്തുകാരൻ ടി. പത്മനാഭൻ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കാനായി കുഞ്ഞിരാമൻ പ്രസിഡൻറും എം. ചന്ദ്രപ്രകാശ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് അവാർഡ് കൃതിൾ തെരഞ്ഞെടുത്തതെന്നും വാർത്താ സമ്മേളനത്തിൽ ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. 

Tags:    
News Summary - P. Kunjiraman Nair 'Tamarathoni' Award to Dr. Suresh Nooranad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.