തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ 1.38 ലക്ഷം വ്യാജ വിദ്യാർഥി പ്രവേശനമുള്ളതായ ി കണ്ടെത്തൽ. ഇതുസംബന്ധിച്ച് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യു ക്കേഷൻ (കൈറ്റ്) നടത്തിയ പരിശോധന റിപ്പോർട്ട് സർക്കാറിന് കൈമാറി. സർക്കാർ, എയ്ഡ ഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി 1,38,007 വിദ്യാർഥികളുടെ പ്രവേശനം വ്യാജമെന്നാണ് പ്രാഥ മിക വിലയിരുത്തൽ. ആറാം പ്രവൃത്തി ദിവസം സ്കൂളുകൾ സമർപ്പിച്ച വിദ്യാർഥികളുടെ യു.െഎ. ഡിയിൽ (ആധാർ) രണ്ട് തവണയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം വ്യാജ പ്രവേശനം കണ്ടെത്തിയത്. റിപ്പോർട്ടിൽ സർക്കാർ തുടർ നടപടികൾ ആരംഭിച്ചു. 1.38 ലക്ഷം വ്യാജ പ്രവേശനത്തിൽ 1,19,786 പേരും സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ്. കൂടുതൽ വ്യാജ പ്രവേശനം എയ്ഡഡ് സ്കൂളുകളിലാണ് -71,079.
എയ്ഡഡ് സ്കൂൾ നിയമത്തിന് സർക്കാറിെൻറ മുൻകൂർ അനുമതിക്കായി കെ.ഇ.ആർ ഭേദഗതി കൊണ്ടുവരുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ മാനേജ്മെൻറുകൾ രംഗത്തുവരുന്നതിനിടെയാണ് വ്യാജ വിദ്യാർഥി പ്രവേശനം സംബന്ധിച്ച രണ്ടാം പരിശോധന റിപ്പോർട്ട് പുറത്തുവരുന്നത്. വിദ്യാർഥി പ്രവേശനം പെരുപ്പിച്ചുകാട്ടി അധ്യാപക തസ്തിക സൃഷ്ടിക്കാനും നിലവിലുള്ളവ സംരക്ഷിക്കാനുമുള്ള ശ്രമത്തിെൻറ ഭാഗമാണ് ഇല്ലാത്ത കുട്ടികളെ സ്കൂൾ രേഖയിൽ ചേർക്കുന്നത്. 1.38 ലക്ഷം വ്യാജ പ്രവേശനത്തിന് സ്കൂളുകൾ സമ്പൂർണ സോഫ്റ്റ്വെയർ രേഖപ്പെടുത്തിയവയിൽ 46,147 എണ്ണത്തിനും രേഖപ്പെടുത്തിയത് വ്യാജ യു.െഎ.ഡി നമ്പറാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതിൽ 15,551 എണ്ണം സർക്കാർ സ്കൂളുകളിലും 23,119 എണ്ണം എയ്ഡഡ് സ്കൂളുകളിലുമാണ്.
രണ്ട് പരിശോധനയിലും ശരിയാണെന്ന് കണ്ടെത്താൻ കഴിയാത്ത യു.െഎ.ഡികളുടെ എണ്ണം 91,860 ആണ്. ഇതിന് പുറമെ യു.െഎ.ഡി രേഖപ്പെടുത്താത്ത 1,13,537 വിദ്യാർഥി പ്രവേശനവുമുണ്ട്. ഇതിൽ പലതും വ്യാജമാണെന്നും വിദ്യാഭ്യാസ വകുപ്പ് സംശയിക്കുന്നു. ഇത് കൂടി ചേരുേമ്പാൾ വ്യാജ വിദ്യാർഥി പ്രവേശനം രണ്ട് ലക്ഷം കവിഞ്ഞേക്കും.
നേരത്തേ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് കൈറ്റ് വിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോർട്ട് പ്രകാരം 3.26 ലക്ഷം വിദ്യാർഥി പ്രവേശനത്തിന് തെറ്റായ യു.െഎ.ഡി രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു.
യു.െഎ.ഡി രേഖപ്പെടുത്താത്ത 1.88 ലക്ഷം വിദ്യാർഥി പ്രവേശനവുമുണ്ടായിരുന്നു. ഇതുപ്രകാരം സ്കൂളുകൾക്ക് വീണ്ടും ശരിയായ യു.െഎ.ഡി രേഖപ്പെടുത്താൻ അവസരം നൽകി. തെറ്റുതിരുത്താത്ത സ്കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. തെറ്റുതിരുത്താനുള്ള സമയം പൂർത്തിയായ ശേഷം നടത്തിയ പരിശോധനയിലാണ് 1.38 ലക്ഷം വ്യാജ പ്രവേശനമുള്ളതും 1.13 ലക്ഷം പേരുടെ യു.െഎ.ഡി രേഖപ്പെടുത്താത്തതും കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.