ബിന്ദു അമ്മിണിക്കെതിരെ വ്യാജ അശ്ലീല വിഡിയോ: യുവാവ് അറസ്​റ്റിൽ

കൊയിലാണ്ടി: ബിന്ദു അമ്മിണിക്കെതിരെ വ്യാജ അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്​റ്റിൽ. കാസർകോട് ചെറുവത്തൂര്‍ പുതിയ പുരയില്‍ മഹേഷ് കുമാറിനെയാണ് (37) കൊയിലാണ്ടി സി.ഐ കെ.സി. സുഭാഷ് ബാബുവി​െൻറ നേതൃത്വത്തിലുള്ള സംഘം കാസർകോട്​​ അറസ്​റ്റ്​ ചെയ്തത്.ഇയാളെ കോടതിയില്‍ ഹാജരാക്കി.

സുപ്രീംകോടതി വിധിയെ തുടർന്ന് ബിന്ദു അമ്മിണി ശബരിമല സന്ദർശിച്ചിരുന്നു. ഇതേ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ഇവർക്കെതിരെ മോശം പരാമർശങ്ങളുമായി ചിലർ രംഗത്തുവന്നു. അശ്ലീല വിഡിയോകൾ നിർമിച്ച്​ പ്രചരിപ്പിക്കുകയും ചെയ്തു. 2019ലാണ് കേസിനാസ്പദമായ പരാതി നൽകിയത്. യുവതിയുടേതായി കൃത്രിമമായി നിർമിച്ച അശ്ലീല വ്യാജ വിഡിയോ പ്രചരിപ്പിച്ചുവെന്നാണ്​ പരാതി.

സൈബര്‍ സെല്ലി​െൻറ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സൈബര്‍ സെല്ലി​െൻറ സഹായത്തോടെ കൂടുതല്‍ അന്വേഷണം നടത്തും. ഒന്നര വര്‍ഷം മുമ്പ് പരാതി നല്‍കിയിട്ടും നടപടിയൊന്നും എടുക്കാത്തതിനെ തുടർന്ന് ബിന്ദു അമ്മിണി സമരം പ്രഖ്യാപിച്ചിരുന്നു. കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനു മുന്നില്‍ സമരം നടത്തുമെന്നും അവര്‍ പറഞ്ഞിരുന്നു. അതിനിടെയാണ് അറസ്​റ്റ്​.

സുപ്രീംകോടതി ഉത്തരവു പ്രകാരം ബിന്ദു അമ്മിണിക്ക് ശനിയാഴ്ച മുതല്‍ പൊലീസ് സംരക്ഷണം പുനഃസ്ഥാപിച്ചു. രണ്ട്​ വനിത പൊലീസുകാരെയാണ് ഏർപ്പെടുത്തിയതെന്ന് ബിന്ദു അമ്മിണി പറഞ്ഞു.

Tags:    
News Summary - Fake video against Bindu Ammini: Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.