തിരുവനന്തപുരം: കൊടുങ്ങല്ലൂരിലെ ബി.ജെ.പിനേതാവ് രാഗേഷിനെ കള്ള നോട്ട് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍ക്ക് വേണ്ടിയാണ് ഇയാള്‍ കള്ളനോട്ടുകള്‍ പ്രിന്‍റ് ചെയ്തത്, ഈ നോട്ടുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായ അന്വേഷണത്തിലൂടെ മാത്രമെ പുറത്ത് വരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കള്ളനോട്ടിനും കള്ളപ്പണത്തിനും എതിരെ നിരന്തരം പ്രചരണം നടത്തുന്ന ബി ജെ പി നേതൃത്വത്തിന്‍റെ തനി നിറമാണ് ഈ അറസ്റ്റിലൂടെ പുറത്ത് വന്നിരിക്കുന്നത്. 200 കോടി രൂപയുടെ കള്ള നോട്ട് അടിക്കാന്‍ ഇവര്‍ പദ്ധതി തയ്യാറാക്കിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടകളിലൂടെ അറിയാന്‍ കഴിഞ്ഞത്. അങ്ങിനെയെങ്കില്‍ ആരാണ് ഇവരുടെ കയ്യില്‍ നിന്ന് ഇത്രയധികം നോട്ടു വാങ്ങിക്കുന്നത്. ഇവര്‍ക്ക് വിദേശത്തെ ഏതെങ്കിലും ഏജന്‍സികളുമായി ബന്ധമുണ്ടോ എന്നെതെല്ലാം അന്വേഷണത്തിന്‍റെ പരിധിയില്‍ വരണമെന്നും അറസ്റ്റിലായവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.