വിവാഹവാഗ്ദാനം നൽകി നാലുവർഷമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

റാന്നി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റു ചെയ്തു. ഫോണിലൂടെ പരിചയപ്പെട്ട് യുവതിയെ വശീകരിച്ച് വിവാഹ വാഗ്ദാനം ചെയ്തശേഷം പലസ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. റാന്നി പുല്ലൂപ്രം തടത്തിൽ വീട്ടിൽ സാജൻ എന്ന് വിളിക്കുന്ന ടി.എ. സുരേഷ് (42) ആണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്.

റാന്നി ഡിപ്പോയിലെ ഡ്രൈവറായ ഇദ്ദേഹം വെച്ചൂച്ചിറ സ്വദേശിനിയെ ഫോണിലൂടെയാണ് പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നൽകിയശേഷം നാ​ലു​വ​ർ​ഷ​മാ​യി യു​വ​തി​യു​ടെ വെ​ച്ചൂ​ച്ചി​റ​യി​ലെ വീ​ട്ടി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വെച്ചാണ് പീ​ഡി​പ്പി​ച്ച​ത്. യുവതി ഇന്നലെ സ്റ്റേഷനിൽ നൽകിയ പരാതിപ്രകാരം മൊഴി രേഖപ്പെടുത്തി.

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച വെച്ചൂച്ചിറ ​പൊലീസ് ഇൻസ്‌പെക്ടർ ബി രാജഗോപാലിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് സുരേഷ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിയുടെ മൊഴി പത്തനംതിട്ട ജെ. എഫ് .എം കോടതിയിൽ രേഖപ്പെടുത്തി.

ശാസ്ത്രീയ പരിശോധനകൾ നടത്തി പൊലീസ് തെളിവുകൾ ശേഖരിച്ചു. എസ്.സി.പി ഓമാരായ പി.കെ. ലാൽ, ശ്യാം, അൻസാരി എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. 

Tags:    
News Summary - False promise of marriage: Man arrested for rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.