ചെന്നൈ: പൊള്ളാച്ചിക്ക് സമീപമുണ്ടായ കാറപകടത്തിൽ ഒരേ കുടുംബത്തിൽപെട്ട ആറുപേർ മരിച്ചു. കോയമ്പത്തൂർ മസക്കാള ിപാളയം പ്രകാശ് (45), ഭാര്യ ചിത്ര (40), മകൾ പൂജ (എട്ട്), പ്രകാശിെൻറ മൂത്ത സഹോദരി എസ്. സുമതി (50), സഹോദരൻ പന്നീർസെൽവത്തിെൻറ ഭാര്യ ലത (42), ലതയുടെ മകൾ ധാരണി(ഒമ്പത്) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച പുലർച്ച രണ്ടു മണിയോടെയാണ് അപകടം. പഴനി ക്ഷേത്രദർശനം നടത്തി കാറിൽ വീട്ടിലേക്ക് മടങ്ങവെ ഉടുമൽപേട്ട-പൊള്ളാച്ചി റോഡിൽ കെടിമേട് എന്ന സ്ഥലത്തുവെച്ച് നിയന്ത്രണംവിട്ട കാർ പറമ്പികുളം-ആളിയാർ പദ്ധതി കനാലിലേക്ക് മറിയുകയായിരുന്നു. കനാലിന് കുറുകെയുണ്ടായിരുന്ന വീതി കുറഞ്ഞ പാലത്തിെൻറ സുരക്ഷ ഭിത്തിയിലിടിച്ചാണ് മറിഞ്ഞത്.
കാർ പൂർണമായും വെള്ളത്തിന്നടിയിലായിരുന്നു. പ്രകാശാണ് കാർ ഒാടിച്ചിരുന്നത്. പൊലീസും അഗ്നിശമന വിഭാഗങ്ങളും ചേർന്ന് പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് കാറിനകത്തുനിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.