തിരുവനന്തപുരം: മൺവിളയിലുണ്ടായ തീപിടിത്തത്തിൽ ഫാമിലി പ്ലാസ്റ്റിക്സിെൻറ ഭാഗത്ത് സുരക്ഷാവീഴ്ച സ്ഥിരീകരിച്ചു. തീ കെടുത്തുന്ന സംവിധാനം അപര്യാപ്തമായിരുന്നെന്നും സുരക്ഷാമാനദണ്ഡം പാലിച്ചില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥിരീകരിച്ചു. ഫാക്ടറി അധികൃതരോട് വിശദീകരണം തേടിയതായി മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്മാന് കെ. സജീവന് അറിയിച്ചു. എന്നാൽ, സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയിരുെന്നന്നാണ് ഫാക്ടറി അധികൃതർ പറയുന്നത്. കഴിഞ്ഞദിവസമുണ്ടായ തീപിടിത്തത്തിൽ ഫാക്ടറിയും േഗാഡൗണും പൂർണമായും കത്തി നശിച്ചു.
'തീപിടിക്കാന്‍ സാധ്യതയുള്ള അസംസ്കൃതവസ്തുക്കള്ക്കൊപ്പം മറ്റ് ഉൽപന്നങ്ങൾ സൂക്ഷിച്ചതാണ് ദുരന്തവ്യാപ്തി കൂട്ടിയത്. ഫാക്ടറിയും ഗോഡൗണും ഒരുമിച്ച് പ്രവർത്തിച്ചതും ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
സുരക്ഷാ മാനദണ്ഡം പാലിക്കാതെ ഡീസലും ഗ്യാസ് സിലിണ്ടറും സൂക്ഷിച്ചതാണ് തീ ആളിപ്പടരാന്‍ കാരണമെന്ന് അഗ്നിശമനേസന വിലയിരുത്തിയിരുന്നു. ഷോട്ട് സർക്യൂട്ടാണോ അപകടത്തിന് വഴിെവച്ചതെന്ന കാര്യവും പരിശോധിച്ചുവരുകയാണ്.
രണ്ടുദിവസം മുമ്പുണ്ടായ തീപിടിത്തം ഫാക്ടറി അധികൃതർ മറച്ചുെവച്ചതായാണ് വിവരം. അതിെൻറ അടിസ്ഥാനത്തിൽ വിശദീകരണം തേടിയതായും സ്റ്റോക്ക് പരിശോധിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ വ്യക്തമാക്കി. തീപിടിത്തവിവരം അഗ്നിശമനസേനയെ അറിയിക്കുന്നതിൽ കാലതാമസമുണ്ടായെന്നും ആക്ഷേപമുണ്ട്. എന്നാൽ, സുരക്ഷ ഉറപ്പാക്കിയിരുന്നതായി ഫാക്ടറി ഉടമ സിംസണ്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. നാല്പത് കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അട്ടിമറിസംശയം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.