തിരുവനന്തപുരം: കഴക്കൂട്ടത്തിനടുത്ത് മൺവിളയിൽ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് ഫാക്ടറി കത്തിനശിച്ച സംഭവത്തിൽ കണ്ടെത്തിയത് നാല് പ്രധാന സുരക്ഷ വീഴ്ചകൾ. 450 പേർ ജോലിയെടുക്കുന്ന ഫാക്ടറിയിൽ മതിയായ സുരക്ഷക്രമീകരണങ്ങൾ ഒരുക്കിയിരുന്നിെല്ലന്നും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിെൻറ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇൗ സാഹചര്യത്തിൽ തീപിടിച്ചതടക്കം രണ്ട് കെട്ടിടങ്ങളിലെ പ്രവർത്തനങ്ങളെല്ലാം നിരോധിച്ച് നോട്ടീസ് നൽകി. അതേ സമയം തീപിടിത്തത്തിെൻറ കാരണമെന്തെന്ന് ഇനിയും വ്യക്തമല്ല.
കെട്ടിടത്തിൽ അഗ്നിസുരക്ഷ സംവിധാനങ്ങൾ അപര്യാപ്തമായിരുെന്നന്ന് ചീഫ് സെക്രട്ടറി ടോം ജോസിന് സമർപ്പിച്ച റിപ്പോർട്ടിൽ അടിവരയിടുന്നു. തീപിടിത്തം കണ്ടെത്തൽ, മുന്നറിയിപ്പ് നൽകൽ, പ്രതിരോധ-രക്ഷാപ്രവർത്തനങ്ങൾ എന്നീ മൂന്ന് വിഭാഗങ്ങളാണ് ഫാക്ടറീസ് ആൻഡ് ബോയിലേസ് വകുപ്പ് നിഷ്കർഷിക്കുന്ന അഗ്നിസുരക്ഷ സംവിധാനങ്ങളിൽ ഉൾപ്പെടുന്നത്. ഇൗ മൂന്നും മൺവിളയിലെ ഫാക്ടറിയിൽ കാര്യക്ഷമമായിരുന്നില്ല. പെട്രോളിയം ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന ഫാക്ടറികളിൽ വെള്ളം ഉപയോഗിച്ചുള്ള അഗ്നിശമന പ്രവർത്തനങ്ങൾ പ്രാേയാഗികമല്ല. ഇവക്ക് ജലത്തെക്കാൾ സാന്ദ്രത കൂടിയതിനാൽ, വെള്ളമൊഴിച്ചാലും തീ കെടില്ല. പകരം വെള്ളത്തിന് മുകളിൽനിന്ന് കത്തുകയേയുള്ളൂ. ഇൗ സാഹചര്യത്തിൽ പുക ഉപയോഗിച്ചുള്ള അഗ്നിശമന സംവിധാനങ്ങളാണ് പ്രാേയാഗികം. 34 ഒാളം ഫയർ എസ്റ്റിംഗ്വിഷർ ഉണ്ടായിരുന്നെങ്കിലും ഫാക്ടറിയുടെ വലുപ്പവുമായി താരതമ്യം ചെയ്യുേമ്പാൾ ഇവ പര്യാപ്തമല്ല. ഉണ്ടായിരുന്നവയിൽ പലതും പ്രവർത്തനക്ഷമവുമായിരുന്നില്ല.
തീപിടിത്തമുണ്ടായാൽ ഫയർ എസ്റ്റിംഗ്വിഷറുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് തൊഴിലാളികൾക്ക് പരിശീലനം നൽകിയിരുന്നില്ല. ഫയർ ഫൈറ്റിങ് അടക്കം തൊഴിലാളികളെ പരിശീലിപ്പിക്കണമെന്നാണ് ചട്ടത്തിെല വ്യവസ്ഥ. അത്യാഹിതമുണ്ടായാൽ തൊഴിലാളികൾ എങ്ങനെ പുറത്ത് കടക്കണമെന്നതടക്കം പ്രിൻറ് ചെയ്ത് ഗൈഡ് സ്വഭാവത്തിൽ തൊഴിലാളികൾ വിതരണം ചെയ്യണമെന്നും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ആക്ടിൽ പറയുന്നുണ്ട്. ഇതും മൺവിളയിൽ പാലിച്ചിട്ടില്ലെന്ന് തൊഴിലാളികളുടെ മൊഴിയടക്കം അടിസ്ഥാനപ്പെടുത്തി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിനും രണ്ട് ദിവസം മുമ്പും ചെറിയ തീപിടിത്തം ഫാക്ടറിയിലുണ്ടായിരുന്നു. ഇക്കാര്യം ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിനെ അധികൃതർ അറിയിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം സംഭവങ്ങൾ ചെറുതാണെങ്കിലും വകുപ്പിനെ അറിയിക്കണമെന്നാണ് ചട്ടപ്രകാരമുള്ള വ്യവസ്ഥ. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.