കഴക്കൂട്ടം: കോടികളുടെ നഷ്ടമുണ്ടാക്കിയ മണ്‍വിള ഫാമിലിപ്ലാസ്റ്റിക് നിര്‍മാണ യൂനിറ്റിലെ അഗ്നിബാധ അട്ടിമറി, തീയിട്ടത് രണ്ട് ജീവനക്കാർ. ഫാക്ടറി ജീവനക്കാരായ പെരുങ്ങുഴി മുട്ടപ്പലം ചിലക്കൂര്വീട്ടില് ബിമല്‍ എം. നായര്‍(20), കാര്യവട്ടം ശ്രീധര്മശാസ്താക്ഷേത്രത്തിനുസമീപം സരസ്വതി ഭവനില്‍ ബിനു(36)എന്നിവരെ കഴക്കൂട്ടം അസി. കമീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
ബിമൽ എം. നായരാണ് ഫാക്ടറിക്ക് തീയിട്ടതെന്നും ബിനു ഒപ്പമുണ്ടായിരുെന്നന്നും പൊലീസ് പറയുന്നു. ബിമലും ബിനുവും കപ്പ്, ഗ്ലാസ് തുടങ്ങിയ ഉൽപന്നങ്ങൾ നിർമിക്കുന്ന യൂനിറ്റിലെ ജീവനക്കാരാണ്. ഹാജര്‍ കുറവായതിനാലും താമസിച്ച് ജോലിക്ക് കയറിയതിനാലും കഴിഞ്ഞമാസങ്ങളില്‍ ഇവരുടെ ശമ്പളം കുറച്ചിരുന്നു. ഇതിെൻറ പ്രതികാരം തീര്‍ക്കാനാണ് ഇവര്‍ കമ്പനി തീെവച്ച് നശിപ്പിച്ചതെന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ ഒക്ടോബർ 31നായിരുന്നു തീപിടിത്തം. ഫാക്ടറി ഗോഡൗണും നിർമാണ യൂനിറ്റും പൂർണമായി കത്തി 40 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
പ്രതികൾ ഷിഫ്റ്റ് അവസാനിപ്പിച്ചശേഷം ഏേഴാടെ പ്ലാസ്റ്റിക് മാലിന്യം സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീെവക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. ഇവര്‍ തീ കത്തിച്ച ഭാഗത്തേക്ക് പോകുന്നതും സ്റ്റോറിലേക്ക് കയറുന്നതുമായ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. മറ്റു ജീവനക്കാരും ഇവരെ കണ്ടിരുന്നെന്ന് മൊഴി നല്‍കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഡി.സി.പി ആര്. ആദിത്യ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.