തിരുവനന്തപുരം: പൊലീസിന് കത്തയച്ചശേഷം മൂന്നംഗ കുടുംബം ആത്മഹത്യചെയ്ത നിലയിൽ. തിരുവനന്തപുരം ശാസ്തമംഗലം പണിക്കേഴ്സ് ലെയ്ൻ എസ് -43 ‘വനമാലി’യിൽ റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ സുകുമാരൻ നായർ (65), ഭാര്യ ആനന്ദവല്ലി (60), മകൻ സനത് (40) എന്നിവരെയാണ് വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം പുറത്തറിഞ്ഞത്. ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് ഈ മാസം ഒന്നിനാണ് മ്യൂസിയം പൊലീസിന് കത്ത് എഴുതിയിരിക്കുന്നത്.
ശനിയാഴ്ച കിട്ടിയ കത്തിലെ വിവരത്തിെൻറ അടിസ്ഥാനത്തിൽ വൈകീട്ട് ഏഴോടെ പൊലീസ് വീട്ടിലെത്തി. മൂന്ന് മുറികളിലായി ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. മൃതദേഹങ്ങൾക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ചെയ്യാനുള്ള കാരണം കത്തിൽ സൂചിപ്പിച്ചിട്ടില്ല.
ആത്മഹത്യ ചെയ്യുകയാണെന്നും ബന്ധുക്കളെ വിവരമറിയിക്കണമെന്നും മരണാനന്തര ചടങ്ങുകൾക്കുള്ള പണം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. തമിഴ്നാട്ടിലെ ബന്ധുവിെൻറ ഫോൺ നമ്പറുമുണ്ട്. പൊലീസ് ഇൗ നമ്പറിൽ ബന്ധപ്പെട്ടിരുന്നു. വീട്ടിൽനിന്ന് ഒരു കത്തുകൂടി കണ്ടെടുത്തു. ഇതിലെ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
ആത്മഹത്യയുടെ കാരണങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തികപ്രശ്നമോ മറ്റ് ബുദ്ധിമുട്ടുകളോ ഉള്ളതായി അറിയില്ലെന്ന് അയൽക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.