കോട്ടയം: ഫാരിസ് അബൂബക്കർ ആറുവർഷമായി കേരളത്തിന്റെ നിഴൽ മുഖ്യമന്ത്രിയാണെന്നും സംസ്ഥാന ഭരണത്തിൽ പിണറായി വിജയൻ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ഫാരിസിന്‍റേതാണെന്നും പി.സി. ജോർജ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഫാരിസിന്‍റെ നോമിനിയായാണ് മുഹമ്മദ് റിയാസിന് 2009ൽ ലോക്സഭ സീറ്റ് നൽകിയത്. പിണറായിയുടെ മക്കളുടെ കല്യാണത്തിന് ഫാരിസിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു. അയാളുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം പുറത്തുപറയുമെന്ന തിരിച്ചറിവിലാണ് തനിക്കെതിരെ കേസും അറസ്റ്റും ഉണ്ടായത്.
സർക്കാറിനായി കുടുംബശ്രീ സമാഹരിച്ച സംസ്ഥാനത്തെ തൊഴിൽരഹിതരുടെ ഡേറ്റ വിറ്റത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. പീഡന പരാതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്ന വിഡിയോ പൊലീസ് വ്യാജമായി നിർമിച്ചതാണ്. താനങ്ങനെ സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ, നേരത്തേ ജോലിചെയ്തിരുന്ന ഓറക്കിൾ കമ്പനി നിയമനടപടിക്കൊരുങ്ങുകയാണെന്നും ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.