പഴയങ്ങാടി: കടൽ കടന്നെത്തി മാട്ടൂലുകാരുടെ പ്രിയം നേടിയ ഫാരിഷ ടീച്ചർ തദ്ദേശ തെരഞ്ഞെടുപ്പ് എ പ്ലസോടെ പാസായി. ലക്ഷദ്വീപുകാരിയായ ഫാരിഷ ടീച്ചർ മാട്ടൂൽ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നിന്നാണ് ജയിച്ച് കയറിയത്.
മാട്ടൂലിൽ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് സജീവമായി ഇടപെടുന്ന അധ്യാപിക കൂടിയായ ഫാരിഷ ടീച്ചർ ഒമ്പതാം വാർഡിൽ നിന്ന് മുസ്ലിം ലീഗിെൻറ ഏണി ചിഹ്നത്തിലായിരുന്നു ജനവിധി തേടിയത്. 514 വോട്ടുകൾ നേടിയ ഫാരിഷ ടീച്ചർ 135 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എസ്.ഡി.പി.ഐയുടെ ഫാത്തിമയാണ് രണ്ടാമതെത്തിയത്.
ഒരുദശകം മുമ്പ് മാട്ടൂൽ സ്വദേശിയായ മാപ്പിളപ്പാട്ട് ഗായകൻ ആബിദ് കണ്ണൂർ നിക്കാഹ് ചെയ്തതോടെയാണ് ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിലെ സയ്യിദ് ശൈകോയ- ഖൈറുന്നിസ ദമ്പതികളുടെ മകൾ ഫാരിഷ കുന്നാഷാഡ കടൽ കടന്ന് മാട്ടൂലിെൻറ മരുമകളായത്. പിന്നീട് മാട്ടൂലിലെ ഫാരിഷ ടീച്ചറായി മാറുകയായിരുന്നു.
പ്രിയതമൻ ആബിദ് കണ്ണൂർ വോട്ട് പാട്ടുകളുടെ ഇമ്പമാർന്ന ഇശലുകളുടെ അകമ്പടിയോടെ ടീച്ചറുടെ പ്രചാരണ രംഗം കൊഴുപ്പിച്ചിരുന്നു.
ആന്ത്രോത്ത് എം.ജി.എച്ച്.എസ്.എസിൽ പ്ലസ്ടു പുർത്തിയാക്കിയ ഫാരിഷ പൊളിറ്റിക്കൽ സയൻസിൽ എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ബിരുദവും കൊല്ലം എസ്.എൻ കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.