തിരുവനന്തപുരം: കാർഷിക നിയമത്തിനെതിരെ ഡിസംബർ 31ന് സംസ്ഥാന സർക്കാർ വീണ്ടും നിയമസഭ സമ്മേളനം ചേരും. കർഷകരുടെ പ്രശ്നങ്ങൾ ഒരു മണിക്കൂർ ചർച്ചചെയ്യും. അനുമതിക്കായി വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സമീപിക്കും. 31ന് സമ്മേളനം ചേരാൻ ശിപാർശ ചെയ്യുകയും ചെയ്യും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
ബജറ്റ് സമ്മേളനത്തിൽ ചർച്ച ചെയ്യാമെന്ന നിലപാടിൽനിന്ന് സർക്കാർ പിൻവാങ്ങി. മുഖ്യമന്ത്രിയെയും സർക്കാറിനെയും വിമർശിച്ച് ഗവർണർ കത്ത് നൽകിയതിന് പിന്നാലെയാണ് സർക്കാർ തീരുമാനം. കാർഷിക നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കേണ്ടെന്നായിരുന്നു ഗവർണറുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.