കർഷകൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവം: പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

കോട്ടയം: സ്വന്തം പാടത്തേക്ക് വെള്ളം കിട്ടാൻ എട്ടു വർഷമായി ഓഫീസുകൾ കയറിയിറങ്ങി മടുത്ത കർഷകൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കോട്ടയം ജില്ലാ കലക്ടറും തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും കർഷകൻ്റ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.

തിരുവാർപ്പ് സ്വദേശി എൻ.ജി.ബിജുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ക്യഷി, ജലസേചന വകുപ്പുകൾക്കെതിരെയാണ് പരാതി. ആഗസ്റ്റ് 22 ന് കോട്ടയത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

Tags:    
News Summary - Farmer attempts to commit suicide: Human Rights Commission to investigate complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.