കാർഷിക കടാശ്വാസം: എഴുതിത്തള്ളാവുന്ന വായ്പ പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്തി

തിരുവനന്തപ​ുരം: കാര്‍ഷിക കടാശ്വാസ കമ്മീഷന് എഴുതിത്തള്ളാവുന്ന വായ്പ പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്തി. മന്ത്രിസഭാ യോഗത്തി​േൻറതാണ് തീരുമാനം. സഹകരണ ബാങ്കുകളിൽ കർഷകരുടെ രണ്ട്​ ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്ന്​ കൃഷിമന്ത്രി വി.എസ്​ സുനിൽകുമാർ അറിയിച്ചു.

ഇടുക്കി, വയനാട് ജില്ലകളില്‍ 2018 ആഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളില്‍ 2014 ഡിസംബര്‍ 31 വരെയുമെടുത്ത കാര്‍ഷിക വായ്പകളെയാണ് പരിധിയില്‍ കൊണ്ടുവന്നത്. നിലവിൽ കർഷക കടാശ്വാസ പരിധി ഒരു ലക്ഷം രൂപയാണ്.

കാർഷിക കടം എഴുതിത്തള്ളുന്ന കാര്യം വാണിജ്യബാങ്കുകളുമായി ചര്‍ച്ച ചെയ്യുകയാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ അറിയിച്ചു.

Tags:    
News Summary - Farmer's loan waiver- VS Sunilkumr - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.