കർഷകന്‍റെ ആത്മഹത്യ: കേസ് അട്ടിമറിച്ച് വില്ലേജ് ഓഫിസറെ രക്ഷിക്കാൻ ശ്രമമെന്ന് സഹോദരൻ

കോഴിക്കോട്: ചെമ്പനോടെയില്‍ കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്ത കേസില്‍ വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ വേണ്ടി സഹോദരനെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം. ജോയിയുടേതായി കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ ജോയിയുടെ സഹോദരന്‍ ജിമ്മിയുടെ കുറിച്ച് പരാമര്‍ശിശമുണ്ടായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ജിമ്മിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇതൊരു കുടുംബപ്രശ്നമാക്കി മാറ്റി കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് ജോയിയുടെ മറ്റൊരു സഹോദരന്‍ ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജോയിയുടെ ആത്മഹത്യക്കുറിപ്പില്‍ സഹോദരനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഭൂസ്വത്ത് കൈക്കലാക്കാന്‍ സഹോദരനും വില്ലേജ് അധികൃതരും ചേര്‍ന്ന് ഒത്ത് കളിച്ചു എന്നും കത്തിലുണ്ട്‍. ജോയിയുടെ സഹോദരന്‍ ജിമ്മിയെക്കുറിച്ചാണ് കത്തിലെ പരാമര്‍ശമെന്നാണ് പൊലീസ് നിഗമനം.

Tags:    
News Summary - farmers suicide chempanoda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.