പേരാമ്പ്ര: കരം സ്വീകരിക്കാത്തതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയത സംഭവത്തിൽ വില്ലേജ് ഓഫിസർക്കും സസ്പെൻഷൻ. ചെമ്പനോട വില്ലേജ് ഓഫീസർ സണ്ണിക്കാണ് സസ്പെൻഷൻ. ആത്മഹത്യ ചെയ്ത ജോയിയുടെ കരം എടുക്കാത്തതിനാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് വില്ലേജ് അസിസ്റ്റന്റ് സിലീഷിനെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് ജില്ലാ കളക്ടർ യു.വി.ജോസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വില്ലേജ് ഓഫിസറോട് കലക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. വില്ലേജ് ഓഫസർ നൽകിയ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഉച്ചയോടെ വില്ലേജ് ഓഫിസറേയും സസ്പെൻഡ് ചെയ്തത്.
വില്ലേജ് അസിസ്റ്റൻറ് കൈക്കൂലി ആവശ്യെപ്പട്ടുവെന്ന് തെളിഞ്ഞാൽ സസ്െപൻറ് െചയ്യുെമന്ന് നേരത്തെ സ്ഥലം സന്ദർശിച്ച കലക്ടർ അറിയിച്ചിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുെട വീഴ്ചയാണ് മരണത്തിനു ഇടവരുത്തിയതെന്നാണ് പ്രഥമിക നിഗമനമെന്നും ഉത്തരവാദികൾക്കതിരെ നടപടി സ്വീകരിക്കുെമന്നും ഇന്നു തന്നെ നികുതി സ്വീകരിക്കാൻ നടപടി എടുക്കുമെന്നും കലക്ടർ ഉറപ്പു നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.