അധ്യാപകനെതിരെ കേസ്; പൊലീസ് നിലപാടിനെതിരെ പ്രതിഷേധം 

കൊടുവള്ളി:ഫാറൂഖ്​ ​െട്രയിനിങ്​ കോളജ്​ അധ്യാപകൻ ജൗഹർ  മുനവ്വറിനനെതിരെ കോളേജ് വിദ്യാത്ഥിനിയുടെ പരാതിയിൽ കേസെടുത്ത കൊടുവള്ളി പൊലിസിന്റെ നിലപാടിനെതിരെ പ്രതിഷേധം. 

കൊടുവള്ളി മഹല്ല് കമ്മിറ്റിയുടെയും, എസ്.വൈ.എസ്. ജില്ലാ കമ്മിറ്റിയുടേയും നേതൃത്വത്തിലാണ് കൊടുവള്ളിയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധറാലികൾ സംഘടിപ്പിച്ചത്.
മുജാഹിദ് വിസ്ഢം വിഭാഗം ഐ.എസ്.എം. നരിക്കുനി മണ്ഡലം കമ്മിറ്റി കഴിഞ്ഞ ഏപ്രിൽ 18 ന് കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളിയിലുള്ള മദ്റസയിൽ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പിൽ നടത്തിയ പ്രസംഗത്തിൽ വിദ്യാത്ഥിനികളുടെ വസ്ത്രധാര രീതിയെ സംബന്ധിച്ച് വിവാദ പരാമർശങ്ങൾ നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്ച്ച കൊടുവളളി പൊലിസ് അധ്യാപകനെതിരെ കേസെടുത്തത്.ഫാറുഖ് കോളേജിലെ തന്നെ മൂന്നാം വർഷ സോഷ്യോളജി വിദ്യാത്ഥിനിയാണ് ഇമെയിൽ വഴി കൊടുവള്ളി പൊലിസിൽ പരാതി നൽകിയതെന്നാണ് പൊലിസ് നൽകുന്ന വിശദികരണം.

സെക്ഷൻ 354, ഐ.പി.സി.509 വകുപ്പുകൾ പ്രകാരം സ്ത്രിത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. സി.ഐ.ചന്ദ്രമോഹനനാണ് അന്വേഷണ ചുമതല.പരാതിക്കാരിയിൽ നിന്നും നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാവും തുടർ നടപടിയെന്ന് എസ്.ഐ.പ്രജഷ് പറഞ്ഞു. 

പ്രസംഗത്തിനിടെ താൻ ഫാറൂഖ് കോളേജിലെ അധ്യാപകനാണെന്ന് പറഞ്ഞ് പെൺകുട്ടികളുടെ വസ്ത്രധാരണ രീതികളെ കുറിച്ചും മുസ്ലിം പെൺകുട്ടികളെ ഉപദേശിച്ചും നടത്തിയ പ്രസംഗത്തിന്റെ ക്ലിപ്പുകൾ പുറത്ത് വന്നതോടെയാണ് വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചത്.മഹല്ല് കമ്മിറ്റികൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ വിവിധ രാഷ്ട്രീയ, മത സംഘടനാ പ്രവർത്തകർ പങ്കാളികളായി.

Tags:    
News Summary - farook college controversy: Protest-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.