മട്ടന്നൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്സീന് മജീദ് ജോലിയില്‍ തിരികെ പ്രവേശിച്ചു. മുട്ടന്നൂര് യു.പി സ്കൂളിലെ അധ്യാപകനാണ് ഫര്സീന്.
ആറു മാസത്തെ സസ്പെന്ഷന് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 14ന് തിരികെ ജോലിയില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ഫര്‍സീനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.