അരിമ്പൂർ (തൃശൂർ): ടി.വിയുടെ റിമോട്ട് ആവശ്യപ്പെട്ടിട്ട് നൽകാതിരുന്ന ഭിന്നശേഷിക്കാരനായ മകനെ ക്രൂരമായി മർദിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരിമ്പൂർ മനക്കൊടി നടുമുറി മേനങ്ങത്ത് വീട്ടിൽ തിലകൻ എന്ന മാധവനെയാണ് (55) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ടാണ് മകൻ ശിവപ്രസാദിനെ ഇയാൾ ക്രൂരമായി മർദിച്ചത്. റിമോട്ട് നൽകാതിരുന്നതോടെ തിലകൻ വടികൊണ്ടും കൈകൊണ്ടും ശരീരത്തിൽ അടിക്കുകയായിരുന്നു. തല്ലരുതെന്ന് കരഞ്ഞ് പറഞ്ഞിട്ടും മർദനം തുടർന്നു. ഇതോടെ കുട്ടി വാർഡ് അംഗത്തിന്റെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടയിലും ദേഹത്തും പുറത്തും മുഖത്തും കൈകാലുകളിലും അടിയേറ്റ് ചുവന്ന പാടുകളുണ്ട്. ചിലയിടത്ത് കരുവാളിച്ച പാടുമുണ്ട്. നീരുവന്ന നിലയിലുമാണ്. വാർഡ് അംഗം സിന്ധു സഹദേവൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്തിക്കാട് എസ്.ഐ ഐശ്വര്യയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘമാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.