ഫാദർ ടോം ഉഴുന്നാലിലിൻെറ മോചനം മോദി സർക്കാരിന്റെ ശ്രമഫലമായി -കുമ്മനം

തിരുവനന്തപുരം: മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിലിനെ മോചനം നരേന്ദ്ര മോദി സർക്കാരിന്റെ ആത്മാർഥമായ ശ്രമങ്ങളുടെ ഫലമായാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആത്മാർഥമായ ശ്രമങ്ങളുടെ ഫലമാണ് ഫാദർ ഉഴുന്നാലിന്റെ മോചനം. മലയാളികളുടെയും ഭാരത സർക്കാരിന്റെയും വികാരങ്ങൾ ഉൾക്കൊണ്ട് സന്ദർഭോചിതമായി ഇടപെട്ട ഒമാൻ സർക്കാരിന്റെ പങ്ക് അഭിനന്ദാർഹമാണെന്നും കുമ്മനം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം
ഇസ്ലാമിക ഭീകര വാദികൾ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരുന്ന മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചതിൽ ഉള്ള സന്തോഷത്തിൽ കേരളത്തിലെ മുഴുവൻ ജനങ്ങളോടൊപ്പം ബി.ജെ.പി പങ്കു ചേരുന്നു. നരേന്ദ്ര മോഡി സർക്കാരിന്റെ പ്രത്യേകിച്ച് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആത്മാർഥമായ ശ്രമങ്ങളുടെ ഫലമാണ് ഫാദർ ഉഴുന്നാലിന്റെ മോചനം. മലയാളികളുടെയും ഭാരത സർക്കാരിന്റെയും വികാരങ്ങൾ ഉൾക്കൊണ്ട് സന്ദർഭോചിതമായി ഇടപെട്ട ഒമാൻ സർക്കാരിന്റെ പങ്ക് അഭിനന്ദാർഹമാണ്. എത്രയും വേഗം അദ്ദേഹത്തെ സ്വന്തം നാട്ടിൽ എത്തിക്കാനുള്ള സത്വര നടപടികൾ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.

ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് ഞാൻ കേന്ദ്രമന്ത്രി സുഷമ സ്വരാജുമായും വിദേശകാര്യമന്ത്രാലയവുമായി നിരവധി തവണ ബന്ധപ്പെട്ടുകയുണ്ടായി. അദ്ദേഹത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ ആശങ്കയിൽ പങ്കുചേരുകയും അവരുടെ അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. ഡൽഹിയിൽ നേരിട്ടെത്തി സുഷമ സ്വരാജിനോട് ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടിട്ടുള്ളതും ഈ അവസരത്തിൽ ഓർക്കുന്നു. ഫാദർ ഉഴുന്നാലിന്റെ മോചനത്തിനായി പ്രവർത്തിച്ച സുഷമ സ്വരാജിനും കേന്ദ്ര സർക്കാരിനെയും അഭിനന്ദിക്കുന്നു.

Tags:    
News Summary - father tom uzhunnalil rescue- Kerala news, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.