നരിക്കുനി: ദേശീയ വനിത വോളി താരം ഇനി നരിക്കുനി കെ.എസ്.ഇ.ബിക്ക് സ്വന്തം. ദേശീയ വോളിബാൾ വനിത താരവും പത്ത് വർഷത്തെ ഇടവേളക്കുശേഷം കേരളത്തെ ദേശീയ കിരീടത്തിലേക്ക് നയിച്ച മികച്ച കളിക്കാരിയുമായ ഫാത്തിമ റുക്സാന ഇനി നരിക്കുനി കെ.എസ്.ഇ.ബിയിൽ കാഷ്യറായി ജോലി ചെയ്യും. പുന്നശ്ശേരി കണ്ടോത്ത് പാറ സ്വദേശി പുറായിൽ അബ്്ദുൽ റസാഖിെൻറ മകളാണ് റുക്സാന. 2019 ജനുവരിയിൽ ചെന്നൈയിൽ നടന്ന ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പത്ത് വർഷത്തെ ഇടവേളക്കുശേഷം കേരളത്തിന് കിരീടം ലഭിക്കാൻ പ്രയത്നിച്ച ടീമിെൻറ നെടുംതൂണായിരുന്നു ഈ വോളി താരം.
അതോടെ റുക്്സാന ജൂനിയർ ഇന്ത്യൻ ടീം അംഗവുമായി. 2015ൽ ദേശീയ ഗെയിംസിൽ സ്വർണം നേടിയ കേരള ടീമിലുമുണ്ടായിരുന്നു റുക്സാന. കഴിഞ്ഞ അഞ്ചുവർഷമായി കെ.എസ്.ഇ.ബിക്ക് വേണ്ടി കളിക്കളത്തിലായിരുന്നു. സർക്കാർ നയത്തിെൻറ ഭാഗമായി, കായിക താരങ്ങൾക്ക് ജോലി എന്ന നിലയിലാണ് ഗവ. സർവിസിലെത്തിയത്. ഒരു മാസം മുമ്പ്്് കോവിഡ് കാലത്താണ് കുറ്റിക്കാട്ടൂർ സദ്ഭാവന സ്കൂൾ അധ്യാപകൻ മമ്പാട് സ്വദേശി ഷഹീർ ഇസ്ഹാനെ വിവാഹം കഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.