കോഴിക്കോട് : ഇ.എം.എസ് അല്ല കെ.ആർ ഗൗരിയാണ് തന്‍റെ ഹീറോയെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റായ അഡ്വ ഫാത്തിമ തഹ്ലിയ. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഗൗരിയമ്മയാണ് ഹീറോയെന്ന് വിശേഷിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ഇ.എം.എസ് അല്ല, പാർട്ടിയിലെ പെണ്ണുങ്ങൾ തന്‍റെ ചൊൽപ്പടിക്ക് നിൽക്കണമെന്ന ഇ.എം.എസിന്‍റെ ആൺ അഹന്തക്കെതിരെ പൊരുതിയ കെ.ആർ ഗൗരി ആണെന്‍റെ ഹീറോ
എം.എസ്.എഫിൽ ഉടലെടുത്ത പ്രശ്നങ്ങളിൽ ഹരിത വിഭാഗത്തിന് പിന്തുണയേകുന്നതാണ് ഫേസ്ബുക്ക് പോസ്റ്റെന്നാണ് സൂചന.എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ ലൈംഗികമായി അധിക്ഷേപിച്ചെന്ന് കാണിച്ച് വനിതാ കമീഷന് നൽകിയ പരാതി പിൻവലിക്കാൻ മുസ് ലിം ലീഗ് സമ്മർദ്ദം ശക്തമാക്കവേ രാജിഭീഷണിയുമായി ഹരിത സംസ്ഥാന ഭാരവാഹികൾ രംഗത്തെത്തിയിരുന്നു.
തിങ്കളാഴ്ച രാവിലെ പാണക്കാട്ട് പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരുമായി ഇവർ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. എം.എസ്.എഫ് പ്രസിഡൻറ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡൻറ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ വഹാബ് എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ ഹരിത ഉറച്ചുനിന്നു. അല്ലാത്തപക്ഷം പരാതി പിൻവലിക്കില്ലെന്നാണ് ഇവരുടെ നിലപാട്.
ഒടുവിൽ, വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് ഹരിതക്ക് 24 മണിക്കൂർ സമയം അനുവദിച്ച് പിരിയുകയായിരുന്നു. ഈ സമയപരിധി അവസാനിക്കവെ രാജി ചർച്ചകൾ സംഘടനയിൽ പുരോഗമിച്ചിക്കുകയാണ്. അതിനിടയിൽ ഹരിതയുടെ പ്രവർത്തനം ലീഗ് മരവിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.