കൊല്ലം: ദേശസാൽകൃത പാതയിൽ അനധികൃതമായി സർവിസ് നടത്തിയ സ്വകാര്യ ബസുകൾക്കെതിരായ പരാതിയിൽ അനുകൂല റിപ്പോർട്ട് നൽകിയതിന് കൊല്ലം ആർ.ടി.ഒ ഡി. മഹേഷിന് സസ്പെൻഷൻ. ഓയൂരിൽനിന്ന് എറണാകുളത്തേക്ക് സർവിസ് നടത്തിയിരുന്ന ‘ശരണ്യ’ ബസുകൾക്കെതിരെ കെ.എസ്.ആർ.ടി.സി നൽകിയ പരാതിയിലാണ് ഗതാഗത സെക്രട്ടറിയുടെ നടപടി.
ഇതുസംബന്ധിച്ച് ആർ.ടി.ഒക്ക് ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ദേശസാൽകൃത റൂട്ടിലെ സ്വകാര്യ ബസുകളുടെ നിയമലംഘനം ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി നൽകിയ പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ഗതാഗതവകുപ്പ് കൊല്ലം ആർ.ടി.ഒയെ ചുമതലപ്പെടുത്തിയത്.
എന്നാൽ, സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾ മറച്ചുവെച്ച് അനുകൂല റിപ്പോർട്ടാണ് ആർ.ടി.ഒ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.