ഫേസ്ബുക്കില്‍ വ്യാജ പോസ്റ്റിട്ട് ധനസമാഹരണം; സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ബാലുശ്ശേരി: നിര്‍ധനരായ കുട്ടികളെ സഹായിക്കാനെന്ന പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പോസ്റ്റിട്ട് ധനസമാഹരണം നടത്തിയെന്ന പരാതിയില്‍ വൈദികനായ സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. വാകയാട് ബ്ളൂബെല്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ സുല്‍ത്താന്‍ ബത്തേരി കണ്ണഞ്ചേരി ബേബി ജോസഫിനെയാണ് (29) ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ബേബി ജോസഫ് നേരത്തേ നടുവണ്ണൂര്‍ മഹാത്മാ വിദ്യാനികേതന്‍ സ്കൂള്‍ പ്രിന്‍സിപ്പലായിരിക്കെ സ്കൂള്‍ അധികൃതര്‍ അറിയാതെ നിര്‍ധന കുട്ടികളെ സഹായിക്കാനെന്ന വ്യാജേന സ്വന്തം ബാങ്ക് അക്കൗണ്ട് നല്‍കി ഫേസ്ബുക്കില്‍ പരസ്യം ചെയ്യുകയായിരുന്നു. പിന്നീട് വാകയാട് ബ്ളൂബെല്‍ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ പ്രിന്‍സിപ്പലായി ചാര്‍ജെടുത്ത് പ്രവര്‍ത്തിച്ചുവരികെയാണ് ജോസഫിനെതിരെ പരാതി ഉയര്‍ന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വഴി ഇയാളുടെ അക്കൗണ്ടില്‍ വന്നതും പിന്‍വലിച്ചതുമായ പണത്തിന്‍െറ കണക്ക് പൊലീസ് അന്വേഷിച്ചുവരികയാണ്. സ്കൂള്‍ പ്രിന്‍സിപ്പലായി ജോലി ചെയ്യുന്നത് മതിയായ യോഗ്യതയില്ലാതെയാണെന്ന് ബാലുശ്ശേരി പൊലീസ് പറഞ്ഞു.

 

Tags:    
News Summary - fb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.