തിരൂർ: കൂട്ടായി പടിഞ്ഞാറക്കര ഉല്ലാസ് നഗറിൽ പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് പൊലീസും വനപാലകരും പരിശോധന നടത്തി. പ്രദേശത്തെ ഒരു പോത്തിൻ്റെ വാൽ കടിച്ചു മരത്തിൽ കയറിയത് കണ്ടതായി നാട്ടുകാരൻ പ്രദേശവാസികളെ അറിയിച്ചതിനെ തുടർന്നാണ് വനം വകുപ്പ് പരിശോധനക്കെത്തിയത്.
പരിശോധനയിൽ പുലിയുടെ കാൽപാടുകൾ അല്ലെന്നാണ് വനം വകുപ്പ് അധികൃതർ കണ്ടെത്തിയത്. പുലിയേക്കാൾ ചെറിയ ജീവിയുടെ കാൽപാടുകളാണെന്നാണ് വനം വകുപ്പ് അധികൃതർ പറഞ്ഞത്. പേ പിടിച്ച കുറുക്കനാേ കാട്ട് നായ്ക്കളെ കോക്കാം പൂച്ചയോ ആകാനാണ് സാധ്യത. പോത്തിനെ ആക്രമിച്ച രീതിയനുസരിച്ച് പുലിയാകാൻ സാധ്യതയില്ലെന്നും വനപാലകർ പറഞ്ഞു.
പ്രദേശത്ത് ധാരാളം നായ്ക്കൾ ഉള്ളതിനാൽ പുലിയുടെ സാന്നിധ്യം സംശയിക്കേണ്ടത്രെ. പുലിയുള്ള ഇടങ്ങളിൽ നായ്ക്കൾ ഉണ്ടാവാനിടയില്ലെന്നാണ് വനം വകുപ്പ് ഉദ്യാേഗസ്ഥർ പറഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് പടിഞ്ഞാറെക്കര പുലിമുട്ടിൽ പുലി ഒളിച്ചിരിക്കുന്നതായി നാട്ടുകാർ കണ്ടെത്തിയിരുന്നു. പിന്നീട് വനം വകുപ്പ് സ്ഥാപിച്ച കെണി ഉപയോഗിച്ചാണ് പുലിയെ പിടികൂടിയത്.
പരിശോധനക്ക് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി.അംജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീകുമാർ, റിയാസ്, ആർ.ആർ.ടി.വാച്ചർ നിസാർ, ഡ്രൈവർ വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.