കൊല്ലം: കേരളം ആസ്ഥാനമായ പ്രമുഖ ഷെഡ്യൂൾഡ് ബാങ്കായ ഫെഡറൽ ബാങ്കിെൻറ ഹെഡ് ഒാഫിസ് മുംബൈയിലേക്ക് മാറ്റാനുള്ള നീക്കം മാനേജ്മെൻറ് ഉൗർജിതമാക്കി. ബാങ്കിെൻറ ഏതാനും ഡിപ്പാർട്ട്മെൻറുകൾ വൈകാതെ മാറ്റുമെന്നാണ് സൂചന. ആസ്ഥാനം കേരളത്തിൽനിന്ന് മാറ്റുന്നതിനെതിരെ ജീവനക്കാർ സമരരംഗത്താണെങ്കിലും ഇത് അവഗണിച്ചാണ് മാനേജ്മെൻറ് നടപടികൾ. ബാങ്കിെൻറ ഓഹരിയിൽ 52 ശതമാനത്തിലേറെ െകെവശമുള്ള വിദേശനിക്ഷേപകർ മുംബൈയിലേക്ക് ആസ്ഥാനം മാറ്റുന്നതിന് ശക്തമായ സമ്മർദമാണ് ചെലുത്തുന്നത്. ഇനിയും കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം ബിസിനസ് വ്യാപിപ്പിക്കുന്നതിന് തടസ്സമാണെന്ന വാദമാണ് മാനേജ്മെൻറുമായി ബന്ധപ്പെട്ടവർ മുന്നോട്ടുെവക്കുന്നത്.
എന്നാൽ, കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്നത് ബാങ്കിെൻറ മറ്റ് സംസ്ഥാനങ്ങളിലെ വളർച്ചയെ എങ്ങനെ ബാധിക്കുമെന്ന ചോദ്യം ജീവനക്കാരുടെ സംഘടനകൾ ഉന്നയിക്കുന്നു. പ്രതിഷേധം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് യൂനിയനുകൾ. തുടർപ്രവർത്തനങ്ങൾ ചർച്ചചെയ്യുന്നതിന് ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂനിയൻ 25, 26 തീയതികളിൽ സംസ്ഥാന കൺവെൻഷൻ വിളിച്ചിട്ടുണ്ട്. അതേസമയം ആസ്ഥാനമാറ്റം കേരളത്തിന് ഗുണകമല്ലെന്ന വാദവും ബാങ്കിങ് രംഗത്തുള്ളവർ ഉയർത്തുന്നു. ഷെഡ്യൂൾഡ് ബാങ്കുകളിൽ ചെറുകിട വായ്പകളടക്കം സംസ്ഥാനത്ത് കൂടുതൽ നൽകിയിട്ടുള്ളത് ഫെഡറൽ ബാങ്കാണ്. കേരളം ആസ്ഥാനമായ ഏക പൊതുമേഖല ബാങ്കായ എസ്.ബി.ടി എപ്രിൽ ഒന്നുമുതൽ എസ്.ബി.െഎയിൽ ലയിക്കുകയാണ്. ഇതിന് പിന്നാലെയാണ് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്നതും കൂടുതൽ ശാഖകളുള്ളതുമായ ഷെഡ്യൂൾഡ് ബാങ്ക് കൂടി മറ്റൊരു സംസ്ഥാനത്തേക്ക് പ്രവർത്തനകേന്ദ്രം മാറ്റുന്നത്.
ബാങ്കിെൻറ തലപ്പത്ത് അടുത്തിടെ നിയമനം ലഭിച്ചവർ പലരും മുംബൈ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. നിലവിൽ രണ്ട് എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരുടെയും ചീഫ് ഓപറേറ്റിങ് ഓഫിസറുടെയും ഓഫിസ് മുംബൈയിലാണ്. ഇനി നടക്കാനിടയുള്ള ഉയർന്ന തസ്തികകളിലെ നിയമനങ്ങളും കേരളം ആസ്ഥാനമായി ഉണ്ടാവാനുള്ള സാധ്യത കുറവാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.