കായംകുളം: ഓൺലൈൻ പരീക്ഷയെഴുതുന്ന വിദ്യാർഥികൾ ഒാരോ ചോദ്യപേപ്പറിനും 25 രൂപ വീതം ഫീസ് അടക്കണമെന്ന വിചിത്ര ഉത്തരവുമായി മഹാത്മഗാന്ധി സർവകലാശാല. പരീക്ഷ ഓൺലൈനാക്കിയതോടെ സർവകലാശാലക്ക് കോടികളാണ് ചെലവിനത്തിൽ കുറഞ്ഞത്. മാർക്ക് ലിസ്റ്റിനടക്കം എല്ലാ ഫീസും അടച്ച് പരീക്ഷ എഴുതുന്നവരിൽനിന്നാണ് വീണ്ടും തുക ഈടാക്കുന്നത്.
മുൻകാലങ്ങളിൽ ഹാൾ ടിക്കറ്റുകളും ചോദ്യക്കടലാസുകളും തയാറാക്കി ഉദ്യോഗസ്ഥർ വഴി കോളജുകളിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു പതിവ്. എന്നാൽ, ഓൺലൈനായതോടെ ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് കുട്ടികൾക്ക് നൽകേണ്ടത് അതത് കോളജ് പ്രിൻസിപ്പൽമാരുടെ ബാധ്യതയായി. ഇതിനുള്ള ചെലവുകളെല്ലാം കോളജുകളാണ് കണ്ടെത്തേണ്ടത്. 20 രൂപ എന്നത് സർക്കാർ ഫീസുകൾ അഞ്ചുശതമാനം വർധിപ്പിച്ച സാഹചര്യത്തിലാണ് 25 രൂപയായി ഉയർത്തിയതെന്നും പരീക്ഷ കൺട്രോളറുടെ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.