തിരുവനന്തപുരം: സ്വാശ്രയ സാങ്കേതിക പ്രഫഷനൽ കോഴ്സുകളുടെ ഫീസ് പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. റെഗുലർ ക്ലാസുകൾ നടക്കാത്ത സാഹചര്യത്തിൽ ട്യൂഷൻ ഫീസും പരീക്ഷാ ഫീസും യൂനിവേഴ്സിറ്റി ഫീസും ഒഴികെ മറ്റെല്ലാ ഫീസുകളും പ്രഫഷനൽ കോളജുകളുൾെപ്പടെ എല്ലാ സ്വാശ്രയ കോളജുകളും കുറക്കണമെന്ന് നിർേദശിച്ചിട്ടുണ്ട്.
2021-22 അധ്യയനവർഷത്തിലും അഡ്മിഷൻ ഫീസുൾെപ്പടെ ഫീസുകൾ വർധിപ്പിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. 2021 -22 വർഷത്തിൽ ഈടാക്കിയ ലൈബ്രറി ഫീസ്, ഇൻറർനെറ്റ് ഫീസ് മുതലായവ ഒഴിവാക്കാനോ ഈടാക്കിയ ഫീസ് മടക്കി നൽകാനോ നിഷ്കർഷിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.