തിരുവനന്തപുരം: പനി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് നിർദേശം പുറപ്പെടുവിച്ചു.
•ഡെങ്കിപ്പനി പോലുള്ള പനികള്‍ മറ്റുള്ളവരിലേക്ക് പകരുമെന്നതിനാല്‍ രോഗബാധിതര്‍ കൊതുകുവല ഉപയോഗിക്കണം.
•എച്ച്1എന്‍ 1 ബാധിതര്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണം.
•ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈഡേ ആയി ആചരിച്ച് ഉറവിട നശീകരണം നടത്തണം.
•വൈറല്‍ പനിബാധിക്കുന്നവർ ആവശ്യത്തിന് വിശ്രമം എടുക്കുകയും സാധാരണ പനിക്കുള്ള മരുന്നുകള്‍ കഴിക്കുകയും ചെയ്യണം.
•ഡെങ്കിപ്പനി, എച്ച്1എന്‍1 പനിയും അധികം പേരിലും മാരകമാവാറില്ല. മൂന്നോ നാലോ ദിവസംകൊണ്ട് പനി ഭേദമാകും. ശരീരികവും മാനസികവുമായ വിശ്രമം വേഗം ഭേദമാകാനും ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കും.
•ലളിതവും വേഗം ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളമായി ഉള്‍പ്പെടുത്തണം. എട്ട് ഗ്ലാസ് വെള്ളം കുടിക്കണം.
•ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തയാറാക്കിയ പാനീയം ക്ഷീണം അകറ്റും.
•പനി ബാധിതര്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉടന്‍ ചികിത്സ തേടണം.
•കൈകാലുകളില്‍ മുറിവുകൾ ഉള്ളവര്‍ അഴുക്കുവെള്ളത്തില്‍ ഇറങ്ങരുത്.
•തോടുകളിലും അഴുക്കുചാലുകളിലും പണിയെടുക്കുന്നവര്‍ ഡോക്ടറുടെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നുകള്‍ കഴിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.