തിരുവനന്തപുരം: ഉൗർജിതമായ പ്രതിരോധപ്രവർത്തനങ്ങൾക്കിടെ സംസ്ഥാനത്ത് പനിബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് മരണം. പനി ബാധിച്ച് ചൊവ്വാഴ്ച 17,764 പേർ കൂടി സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
ഡെങ്കിപ്പനി ബാധിച്ച് കൊല്ലം മൈനാഗപ്പള്ളിയിൽ ഒമ്പതുവയസ്സുകാരി അലിയയാണ് മരിച്ചത്. ഡെങ്കിപ്പനിയെന്ന് സംശയമുള്ള കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനി കനകമ്മയും (45) ചൊവ്വാഴ്ച മരിച്ചു. എച്ച്1എൻ1 ബാധിച്ച് കൊല്ലത്ത് അഞ്ചും കോട്ടയത്ത് രണ്ടും പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മെഡിക്കൽകോളജ് ഉൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിലായി പകർച്ചപ്പനിക്ക് ചികിത്സ തേടി എത്തിയവരുടെ എണ്ണം വളരെ വർധിച്ചു. 17,764 പേരെയാണ് പനിബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പനിബാധിതർ-2717 പേർ. ഇതിൽ 130പേർക്ക് ഡെങ്കിയെന്ന് സ്ഥിരീകരിച്ചു.
306 പേർക്ക് ഡെങ്കിയെന്ന് സംശയിക്കുന്നു. ഒരാൾക്ക് എലിപ്പനിയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ 1438 പേരെയാണ് ചൊവ്വാഴ്ച പനിബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇതിൽ 190 പേർക്ക് ഡെങ്കിയെന്ന് സംശയമുണ്ട്. 22 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. െഡങ്കിപ്പനി ബാധിച്ച് മരണം നടന്ന കൊല്ലം ജില്ലയിൽ 1862 പേരെയാണ് ചൊവ്വാഴ്ച പനിബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 56 പേർക്ക് ഡെങ്കിയാണോയെന്ന് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.