മലപ്പുറം: കോവിഡിൽ മരണ നിരക്ക് ഉയരുേമ്പാഴും രാജ്യത്തും സംസ്ഥാനത്തും കുത്തിവെപ്പ് ഇഴയുന്നു. വാക്സിൻ ക്ഷാമമാണ് പ്രധാന കാരണം. 2021 ജനുവരി 16നാണ് ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകാനാരംഭിച്ചത്. പിന്നീട് എല്ലാവർക്കും കുത്തിവെപ്പിന് സൗകര്യമേർപ്പെടുത്തി.
മേയ് 20 വരെ കണക്കനുസരിച്ച് രാജ്യത്ത് കുത്തിവെപ്പ് എടുത്ത മൊത്തം ആളുകൾ 19,18,79,503 പേരാണ്. രണ്ട് ഡോസും പൂർത്തിയാക്കിയവർ 4.26 കോടി മാത്രം. 60 ന് മുകളിലുള്ളവരിൽ 1.81 കോടി പേർക്കാണ് വാക്സിൻ കിട്ടിയത്. സംസ്ഥാനത്ത് 85,97,282 പേരാണ് ഇതുവരെ കുത്തിവെപ്പ് എടുത്തത്. തിരുവനന്തപുരം ജില്ലയാണ് വാക്സിൻ സ്വീകരിച്ചവരുടെ പട്ടികയിൽ ഒന്നാമത് -9,96,059 പേർ. എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. ഇടുക്കിയാണ് ഏറ്റവും കുറവ്, 2,89,620. തൊട്ടു മുകളിൽ വയനാട്.
131 കേന്ദ്രങ്ങളാണ് വാക്സിൻ നൽകാനായി സംസ്ഥാനത്തുള്ളത്. 18 ന് മുകളിലുള്ളവർക്ക് കുത്തിവെപ്പ് എടുക്കാൻ 69 കേന്ദ്രങ്ങളും 45ന് മുകളിലുള്ളവർക്കായി 62 കേന്ദ്രങ്ങളുമാണുള്ളത്. ആരോഗ്യ വകുപ്പ് കണക്കനുസരിച്ച് സംസ്ഥാനത്ത് കൂടുതൽ സ്ഥലങ്ങളിൽ സൗകര്യം പാലക്കാട്ടാണ്.
സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരിൽ നൂറു ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചവരാണ്. രണ്ടാംഘട്ട കുത്തിവെപ്പ് എടുത്തവരുടെ ശതമാനം 70ന് മുകളിലാണ്. താമസിയാതെ ഇതും നൂറിലെത്തും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വാക്സിന് വൻ ഡിമാൻഡുണ്ടെങ്കിലും എല്ലാവർക്കും നൽകാൻ സാധിക്കുന്നില്ലെന്നതാണ് ആരോഗ്യ വകുപ്പ് ഉേദ്യാഗസ്ഥർ അനുഭവിക്കുന്ന പ്രധാന പ്രശ്നം.
തിരുവനന്തപുരം: കോവിഡിെൻറ രണ്ടാംതരംഗം അതിെൻറ ഉച്ചസ്ഥായി പിന്നിെട്ടങ്കിലും ഇനിയാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും വർധിക്കുകയെന്ന് വിലയിരുത്തൽ. ഈ ഘട്ടത്തെ നേരിടാനാവശ്യമായ ശക്തമായ മുന്‍കരുതലുകള്‍ എല്ലാ ജില്ല ആശുപത്രികളിലും ജില്ല കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവന് സംരക്ഷിക്കുക എന്നതാണ് ഇപ്പോള്‍ പ്രാഥമികമായ കര്‍ത്തവ്യം.
വീടുകളില്‍ സമ്പർക്ക വിലക്കിൽ കഴിയുന്ന കോവിഡ് രോഗികൾ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമേ മരുന്നുകള്‍ കഴിക്കാവൂ. വ്യാജചികിത്സകരുടെ അഭിപ്രായം സ്വീകരിക്കരുത്. പ്രമേഹരോഗികളും മറ്റ് ഗുരുതര രോഗാവസ്ഥയുള്ളവരും ഇക്കാര്യം വളരെ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കോവിഡ് മൂന്നാംതരംഗ സാധ്യത മുന്നിൽകണ്ട് സർക്കാർ പ്രതിരോധ നടപടികള്‍ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിനെ അതിജീവിക്കാന്‍ ശേഷി നേടിയ വൈറസാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക. വാക്സിന് എടുത്തവര്‍ക്ക് അത് ഒരു ഡോസാണെങ്കിലും സുരക്ഷിതത്വമുണ്ട്. എന്നാല്‍, ഇവരും രോഗ വാഹകരാകാം. വാക്സിന് എടുത്തവര്‍ക്ക് രോഗം വരുന്നത് പലപ്പോഴും അനുബന്ധ രോഗങ്ങള്‍ ഉള്ളതിനാലാണ്. അതിനാൽ അവരും കോവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം. അനുബന്ധരോഗങ്ങളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.