പൂച്ചാക്കൽ (ആലപ്പുഴ): വിവാഹം നടക്കുന്നതിന് മണിക്കൂറുകൾ മുമ്പ് ചേർത്തല പാണാവള്ളി പഞ്ചായത്ത് 10ാം വാർഡ് ചിറയിൽ അലിയാരുടെ മകൻ ജസീമിനെ (28) കാണാതായി. ഇതോടെ ഞായറാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി. അരൂക്കുറ്റി വടുതല സ്വദേശിനിയുമായി ഉറപ്പിച്ച വിവാഹമാണ് മുടങ്ങിയത്.
തലേന്ന് സുഹൃത്തിെൻറ വീട്ടിൽ ഉറങ്ങിയശേഷം രാവിലെ വീട്ടിൽ എത്തി ബൈക്കിൽ സാധനങ്ങൾ വാങ്ങാനെന്ന് പറഞ്ഞാണ് പോയത്. ബന്ധുക്കൾ പൂച്ചാക്കൽ പൊലീസിൽ പരാതി നൽകി. വിവരം അറിഞ്ഞ് ബോധരഹിതയായ മാതാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ, രാവിലെ ഒമ്പേതാടെ ജസീമിെൻറ വോയ്സ് മെസേജ് അയൽവാസിക്ക് ലഭിച്ചു. 'എന്നെ കുറച്ചുപേർ തടഞ്ഞുവെച്ചിരിക്കുകയാണ്. നിങ്ങൾ പൊലീസിൽ വിവരം അറിയിക്കണ'മെന്നായിരുന്നു സന്ദേശം. തുടർന്ന് വധുവിെൻറ ബന്ധുക്കൾ ഉൾെപ്പടെ നൂറുകണക്കിന് ആളുകൾ സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടി.
യുവാവിെൻറ തിരോധാനത്തിൽ ദുരൂഹത ഉെണ്ടന്ന് നാട്ടുകാർ പറയുന്നു. പൊലീസ് സൈബർ സെൽ മുഖേന അന്വേഷണം ഊർജിതമാക്കി. ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു ജസീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.