എൻ.എസ്​.എസ്​ അയ്യപ്പനെ അപമാനിച്ചെന്ന്​ സുപ്രീംകോടതി അഭിഭാഷകയുടെ ഹരജി

ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശനത്തിനുള്ള സുപ്രീംകോടതി വിധിക്കെതിരെ നായർ സർവിസ്​ സൊസൈറ്റി (എൻ.എസ്.എസ്) സമർപ്പിച്ച ഹരജിയിൽ അയ്യപ്പനെ അപമാനിച്ചതിനെതിരെ സുപ്രീംകോടതി അഭിഭാഷക ടി.പി. സിന്ധു കക്ഷിചേരാൻ അപേക്ഷ നൽകി.

എൻ.എസ്​.എസി​​​െൻറ പുനഃപരിശോധന ഹരജിയിൽ എട്ടാം ഖണ്ഡികയിലുള്ളത്​​ അയ്യപ്പനെ അപമാനിക്കുന്ന പരാമർശമാണെന്നും 10 വയസ്സുള്ള കുട്ടിയെ അയ്യപ്പ​​​െൻറ ബ്രഹ്മചര്യത്തെ ഭേദിക്കാൻ സാധ്യതയുള്ള ആളായി ചിത്രീകരിക്കുന്നത് അംഗീകരിക്കരുതെന്നും അഡ്വ. സിന്ധു ബോധിപ്പിച്ചു. ശബരിമല അയ്യപ്പ​​​െൻറ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്ത്​ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ മാറ്റിനിർത്തണമെന്ന വാദമാണ്​ എൻ.എസ്​.എസ്​ ഇൗ ഖണ്ഡികയിലുന്നയിച്ചിരിക്കുന്നതെന്ന്​ ഹരജിയിൽ പറഞ്ഞു.

ലൈംഗിക ഇച്ഛകളിൽനിന്നും പ്രവൃത്തികളിൽനിന്നും സ്വയം മുക്തനാകുമെന്ന്​ പ്രതിജ്​ഞ ചെയ്​തവരാണ്​​ ബ്രഹ്മചാരി. അത്തരമൊരു ബ്രഹ്മചാരിക്ക്​ മുന്നിൽ 10 വയസ്സായ പെ​ൺകുട്ടിയുടെ സാന്നിധ്യം അയ്യപ്പ​​​െൻറ ബ്രഹ്മചര്യത്തെ ബാധിക്കുമെന്നാണ്​ എൻ.എസ്​.എസ്​ ഹരജിയിൽ പറയുന്നത്. ഇൗ പ്രായത്തിലുള്ള പെൺകുട്ടികളെ ലൈംഗിക വസ്തുക്കളായി ചിത്രീകരിക്കുന്നത് രാജ്യ​ത്തെ സാമൂഹിക നിയമങ്ങൾക്കും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്കുമെതിരാണ്​ -ഹരജിക്കാരി ചൂണ്ടിക്കാട്ടി.

തന്ത്രി കുടുംബത്തിലെ കണ്ഠരര് മോഹനര്, കണ്ഠരര് രാജീവരര് എന്നിവർ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജി നൽകി. വിഗ്രഹാരാധന ഹിന്ദു മതത്തിൽ അനിവാര്യമാണെന്നും ഭരണഘടനയുടെ അനുച്ഛേദം 25 (1) പ്രകാരം വിഗ്രഹത്തിനുള്ള അവകാശം സുപ്രീംകോടതി കണക്കിലെടുത്തില്ലെന്നും ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിൽ അന്തിമതീരുമാനം എടുക്കാനുള്ള അധികാരം തങ്ങൾക്കാണെന്നും തന്ത്രി കുടുംബം ബോധിപ്പിച്ചു.

Tags:    
News Summary - File Plea against NSS Review Petition on Sabarimala - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.