കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കായലില്‍ എറിഞ്ഞെന്ന പള്‍സര്‍ സുനിയുടെ മൊഴിയത്തെുടര്‍ന്ന് പൊലീസ് കൊച്ചി കായലില്‍ പരിശോധന നടത്തി. സുനി തന്‍െറ വെള്ള സാംസങ് ഫോണ്‍ ഗോശ്രീ പാലത്തില്‍നിന്ന് കായലിലേക്ക് എറിഞ്ഞെന്നാണ് മൊഴിനല്‍കിയത്. നേവിയുടെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ ചൊവ്വാഴ്ച മണിക്കൂറുകളോളം കായലില്‍ പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടത്തൊനായില്ല. സുനി, വിജീഷ് എന്നിവരെയുംകൊണ്ടാണ് തെളിവെടുപ്പിന് എത്തിയത്.
പള്‍സര്‍ സുനി എത്തിയ ആലപ്പുഴ കാക്കാഴത്തെ മനുവിന്‍െറ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്ത മെമ്മറി കാര്‍ഡും സിം കാര്‍ഡും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഇതിനുശേഷമെ ഇവയിലാണോ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് വ്യക്തമാകൂ. അമ്പലപ്പുഴയില്‍നിന്ന് സുനി കായംകുളത്തേക്ക് പോയിരുന്നു. ഇവിടെയും പിന്നീട് തെളിവെടുപ്പ് നടത്തും. അതേസമയം, അറസ്റ്റിലായ മണികണ്ഠനെ മാപ്പുസാക്ഷിയാക്കുമെന്ന പ്രചാരണം തെറ്റാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കേസില്‍ ഇതുവരെ പ്രധാന പ്രതികളടക്കം എട്ടുപേരാണ് പിടിയിലായത്.
മാര്‍ട്ടിന്‍ ആന്‍റണി, പ്രദീപ്, വടിവാള്‍ സലിം, മണികണ്ഠന്‍, വിജീഷ്, പള്‍സര്‍ സുനി, അന്‍സാര്‍, ചാര്‍ളി എന്നിവരാണിത്. അന്‍സാറും ചാര്‍ളിയും പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിച്ചവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.