അന്തിമ വോട്ടര്‍പട്ടിക പൂര്‍ത്തിയായി;കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍

കാ​സ​ർ​കോ​ട്​: അ​ന്തി​മ വോ​ട്ട​ര്‍പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ കാ​സ​ര്‍കോ​ട് പാ​ര്‍ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ല്‍ 14,19,355 വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്. മ​ഞ്ചേ​ശ്വ​ര​ത്ത് 2,20,320 വോ​ട്ട​ര്‍മാ​രും കാ​സ​ര്‍കോ​ട് 2,00,432 വോ​ട്ട​ര്‍മാ​രും ഉ​ദു​മ​യി​ല്‍ 2,13,659 വോ​ട്ട​ര്‍മാ​രും കാ​ഞ്ഞ​ങ്ങാ​ട് 2,15,778 ഉം ​തൃ​ക്ക​രി​പ്പൂ​രി​ല്‍ 2,00,922ഉം ​പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ 1,82,299 ഉം ​ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ 1,85,945 വോ​ട്ട​ര്‍മാ​രു​മാ​ണു​ള്ള​ത്.

ജി​ല്ല​യി​ല്‍ 10,51,111 വോ​ട്ട​ര്‍മാ​ര്‍

കാ​സ​ർ​കോ​ട്​: അ​ന്തി​മ വോ​ട്ട​ര്‍പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ ജി​ല്ല​യി​ല്‍ 5,13,579 പു​രു​ഷ വോ​ട്ട​ര്‍മാ​രും 5,37,525 സ്ത്രീ ​വോ​ട്ട​ര്‍മാ​രും ഏ​ഴ് ട്രാ​ന്‍സ് ജെ​ന്‍ഡ​ര്‍ വോ​ട്ട​ര്‍മാ​രും അ​ട​ക്കം 10,51,111 വോ​ട്ട​ര്‍മാ​ര്‍. ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട​ർ​മാ​രു​ള്ള​ത് മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍. 1,10,362 പു​രു​ഷ വോ​ട്ട​ര്‍മാ​രും 1,09,958 സ്ത്രീ​വോ​ട്ട​ര്‍മാ​രു​മ​ട​ക്കം 2,20,320 വോ​ട്ട​ര്‍മാ​രാ​ണി​വി​ടെ. ഏ​റ്റ​വും കു​റ​വ് വോ​ട്ട​ര്‍മാ​രു​ള്ള​ത് കാ​സ​ര്‍കോ​ട് മ​ണ്ഡ​ല​ത്തി​ലാ​ണ്. 99,795 പു​രു​ഷ​ന്‍മാ​രും 1,00,635 സ്ത്രീ​ക​ളും ര​ണ്ട് ട്രാ​ന്‍സ് ജെ​ന്‍ഡ​ര്‍ വോ​ട്ട​ര്‍മാ​രു​മു​ള്‍പ്പെ​ടെ 2,00,432 വോ​ട്ട​ര്‍മാ​രാ​ണ് ഇ​വി​ടെ.

മ​ണ്ഡ​ലം തി​രി​ച്ച ക​ണ​ക്കു​ക​ള്‍ (മ​റ്റ് മ​ണ്ഡ​ല​ങ്ങ​ള്‍)

ഉ​ദു​മ​യി​ല്‍ 1,04,431 പു​രു​ഷ വോ​ട്ട​ര്‍മാ​രും 1,09,225 സ്ത്രീ ​വോ​ട്ട​ര്‍മാ​രും മൂ​ന്ന് ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ വോ​ട്ട​ര്‍മാ​രു​മു​ള്‍പ്പെ​ടെ 2,13,659 വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്. കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ 1,03,517 പു​രു​ഷ വോ​ട്ട​ര്‍മാ​രും 1,12,260 സ്ത്രീ ​വോ​ട്ട​ര്‍മാ​രും ഒ​രു ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ വോ​ട്ട​റു​മു​ൾ​പ്പെ​ടെ 2,15,778 വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്. തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ 95,474 പു​രു​ഷ​ന്‍മാ​രും 1,05,447 സ്ത്രീ​ക​ളും ഒ​രു ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ വോ​ട്ട​റു​മു​ള്‍പ്പെ​ടെ 2,00,922 വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്.

12,559 ക​ന്നി​ വോ​ട്ട​ര്‍മാ​ര്‍

6,367 പു​രു​ഷ​ന്‍മാ​രും 6,189 സ്ത്രീ​ക​ളും മൂ​ന്ന് ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍മാ​രും ഉ​ള്‍പ്പെ​ടെ 12,559 ക​ന്നി​വോ​ട്ട​ര്‍മാ​രാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ 957 പു​രു​ഷ​ന്‍മാ​രും 988 സ്ത്രീ​ക​ളു​മാ​യി 1945 ക​ന്നി​വോ​ട്ട​ര്‍മാ​രാ​ണു​ള​ള​ത്. കാ​സ​ര്‍കോ​ട് മ​ണ്ഡ​ല​ത്തി​ല്‍ 960 പു​രു​ഷ​ന്‍മാ​രും 810 സ്ത്രീ​ക​ളും ര​ണ്ട് ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍മാ​രു​മാ​യി 1772 ക​ന്നി വോ​ട്ട​ര്‍മാ​രാ​ണ് ഉ​ള്ള​ത്.

ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ 1491 പു​രു​ഷ​ന്‍മാ​രും 1440 സ്ത്രീ​ക​ളും ഒ​രു ട്രാ​ന്‍സ് ജെ​ന്‍ഡ​ര്‍ വോ​ട്ട​റും ഉ​ള്‍പ്പെ​ടെ 2932 ക​ന്നി വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്. കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ 1426 പു​രു​ഷ​ന്‍മാ​രും 1348 സ്ത്രീ​ക​ളു​മാ​യി 2774 ക​ന്നി​വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്. തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ 1533 പു​രു​ഷ​ന്‍മാ​രും 1603 സ്ത്രീ​ക​ളു​മാ​യി 3136 ക​ന്നി​വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്.

Tags:    
News Summary - Final Electoral Roll Completed; 14,19,355 Voters in Kasaragod Parliamentary Constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.