തിരുവനന്തപുരം: സിൽവർ ലൈൻ സർവേയുമായി ബന്ധപ്പെട്ട് ബാങ്കുകൾ ജനങ്ങൾക്ക് വായ്പ തടയരുതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. പദ്ധതിക്കായി അളവ് നടക്കുന്നതിന്‍റെ പേരിൽ വായ്പ തടയാനാകില്ല. ബാങ്കേഴ്സ് കമ്മിറ്റി, റിസർവ് ബാങ്ക് അടക്കം സംവിധാനമുണ്ടെന്നും പ്രശ്നത്തിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
സിൽവർ ലൈനിന്‍റെ പ്രാഥമിക പഠനമാണ് നടക്കുന്നത്. വായ്പാ തടസ്സം അടക്കം ചില പ്രചാരണങ്ങൾ നടന്നിരുന്നു. ബാങ്കുകൾക്ക് വായ്പ തടയാൻ പറ്റില്ല. ഇത്തരം പ്രചാരണ പരിപാടിയിൽ ബാങ്കുകൾ വീഴാൻ പാടില്ല.
വരുന്ന പരാതികളിൽ അത് നോക്കിതന്നെ സർക്കാർ ഇടപെടും. ചെയ്യാൻ പാടില്ലാത്തതാണ് ഇക്കാര്യമെന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.