തിരുവനന്തപുരം: ആലുവയിൽ കൊല്ലപ്പെട്ട കുഞ്ഞിന്‍റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംസ്ഥാന വനിത ശിശു വികസന വകുപ്പാണ് അടിയന്തര ആശ്വാസമായി തുക അനുവദിച്ചതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി. കഴിഞ്ഞ ദിവസം ആലുവയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച വീണ ജോർജ്, ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു.
ബാലികയെ കൊലപ്പെടുത്തിയ അഷ്ഫാഖിന്‍റെ തിരിച്ചറിയൽ പരേഡിന് കോടതി അനുമതി നൽകിയിട്ടുണ്ട്. പൊലീസിന്‍റെ അപേക്ഷ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം, ആലുവയിലെ ബാലികയുടെ കൊലപാതകത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്തതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ഒരു ഫേസ്ബുക്ക് പോസ്റ്റെങ്കിലും ഇടാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തലയിൽ മുണ്ടിട്ടാണ് മന്ത്രി ഇന്നലെ ആലുവയിലെ കുട്ടിയുടെ വീട്ടിൽ പോയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ബാലികയുടെ അന്ത്യയാത്രയിൽ സർക്കാർ പ്രതിനിധികൾ എത്താത്തതിരുന്നതിനെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു. പ്രതിപക്ഷത്തിന് വേറെ ഒരു ജോലിയും നിർവഹിക്കാൻ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നായിരുന്നു എം.വി ഗോവിന്ദന്‍റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.