സാമ്പത്തിക പ്രതിസന്ധി: ധവളപത്രം ഇറക്കണമെന്ന്​ പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച്  ധവളപത്രം ിറക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. സാമൂഹ്യക്ഷേമ പെൻഷനുകളും സുരക്ഷാ പദ്ധതികളും മുടങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എം.എൽ.എ വി.ഡി.സതീശനാണ്​ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.

എന്നാൽ, സംസ്ഥാനത്ത് വികസന സ്തംഭനമില്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്‍റെ മറുപടി. എല്ലാമേഖലയിലെയും ചെലവ് കൂടിയെന്നും എന്നാൽ വരവിൽ അതുണ്ടായില്ലെന്നും ധനമന്ത്രി പറഞ്ഞു.22 ശതമാനം ചിലവ് വര്‍ധിച്ചപ്പോള്‍ വരുമാനത്തിലുണ്ടായ വര്‍ധനവ് 7.6 ശതമാനം മാത്രമാണ്. ഇതാണ് പ്രതിന്ധിക്ക് കാരണമായത്. ഇതിനൊപ്പം വായ്പയെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂടി കൊണ്ടുവന്നു. ആ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ പിന്‍വലിച്ചതിനാല്‍ ഇപ്പോള്‍ മാറിയിട്ടുണ്ടെന്നും ​െഎസക്​ വ്യക്തമാക്കി. ധനസ്ഥിതിയിൽ ധവളപത്രമിറക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട്​ അദ്ദേഹം പ്രതികരിച്ചില്ല. 

മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന്​ പ്രതിപക്ഷം സഭയിൽ നിന്ന്​  ഇറങ്ങിപ്പോയി. 

സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക ധൂർത്ത് തുടരുകയാണെന്ന്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്ക് 53 ലക്ഷം ചിലവഴിച്ചത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ധനമന്ത്രി തോമസ് ഐസക്കിനെയും ചെന്നിത്തല വിമർശിച്ചു. പല വിഷയങ്ങളിലും കൃത്യമായ ഉത്തരം നൽകാൻ ധനമന്ത്രിക്ക് കഴിയുന്നില്ല. മന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - financial crisis- Government must release white paper- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.