പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്: കെ. സുധാകരന് ഇ.ഡി നോട്ടീസ്

കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് ഇ.ഡിയുടെ നോട്ടീസ്. ആഗസ്റ്റ് 18ന് കൊച്ചിയിലെ ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി നിര്‍ദേശം നല്‍കി.

കേസില്‍ ഐ.ജി ലക്ഷ്മണിനെയും റിട്ട. ഡി.ഐ.ജി സുരേന്ദ്രനെയും ഇ.ഡി ചോദ്യം ചെയ്യും. ഐ.ജി ലക്ഷ്മണിനോട് നാളെയും റിട്ട. ഡി.ഐ.ജി സുരേന്ദ്രനോട് ബുധനാഴ്ചയും ഹാജരാകാനാണ് നിര്‍ദേശം.

കേസില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റാന്‍ ഡല്‍ഹിയിലെ തടസങ്ങള്‍ നീക്കാന്‍ കെ. സുധാകരന്‍ ഇടപെടുമെന്നും ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോന്‍സണ്‍ വഞ്ചിച്ചുവെന്നും കെ.സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. മോൺസന് പണം കൈമാറുമ്പോൾ കെ.സുധാകരൻ അവിടെ ഉണ്ടായിരുന്നതായും പരാതിക്കാർ പറയുന്നു.

Tags:    
News Summary - financial fraud case: ed notice to k sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.