മലപ്പുറം: തട്ടിപ്പുകൾക്ക് ഒരു പഞ്ഞവുമില്ല നമ്മുടെ നാട്ടിൽ... വാർത്തകളും ജാഗ്രത നിർദേശങ്ങളും നിരന്തരം കേട്ടാലും വീണ്ടും ഇത്തരം തട്ടിപ്പുകളിൽ പോയി പെടുന്നവർ കുറവല്ല. അപ്രതീക്ഷിത സമ്മാനങ്ങളും പണവും ലഭിക്കുമെന്ന കണക്കുകൂട്ടലിൽ നിരവധി പേരാണ് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഒാൺലൈൻ തട്ടിപ്പുകളിലും മറ്റു തട്ടിപ്പുകളിലും അകപ്പെടുന്നത്.
കഴിഞ്ഞ ദിവസം പൊന്നാനി ചമ്രവട്ടം സ്വദേശിക്ക് പോസ്റ്റലായി വന്ന കവർ പൊട്ടിച്ചു നോക്കിയപ്പോൾ പ്രമുഖ ഒാൺലൈൻ കമ്പനിയായ നാപ്റ്റോളിെൻറ പേരിലുള്ള ലെറ്ററായിരുന്നു. ലക്കി ഡ്രോ കൂപ്പണടക്കമുള്ളതായായിരുന്നു ലെറ്റർ. കൂപ്പണിലെ 'സ്ക്രാച്ച് ആൻഡ് വിൻ' ഭാഗം ഉരസി നോക്കിയപ്പോൾ 'താങ്കൾക്ക് സമ്മാനമായി 9,30,000 രൂപ ലഭിച്ചെന്ന' സന്ദേശമാണ് കണ്ടത്. കൂടെ ലക്കി കോഡും നൽകിയിട്ടുണ്ട്്.
കമ്പനിയുെട വാർഷികത്തോടനുബന്ധിച്ചുള്ള ഇൗ ഒാഫർ ലഭ്യമാവാൻ ബാങ്കിങ് വിവരങ്ങൾ കൈമാറാനും സർവിസ് ചാർജ് അടക്കാനും ആവശ്യപ്പെടുന്നുണ്ട്്.
സംഭവം അന്വേഷിച്ചപ്പോൾ തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ചമ്രവട്ടം സ്വദേശി മറുപടിയൊന്നും നൽകിയില്ല. സമാനരീതിയിൽ പലർക്കും ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായാണ് പൊലീസിൽ നിന്നുള്ള വിവരം. പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റുകളുടെ പേരിൽ തട്ടിപ്പ് വ്യാപകമാണെന്ന് പൊലീസ് പറയുന്നു.
വാട്സ്ആപ് ലക്കി ഡ്രോ എന്ന പേരിലും പുതിയ തട്ടിപ്പ് നടക്കുന്നുണ്ട്. വാട്സ്ആപ് വിന്നേഴ്സ് സർട്ടിഫിക്കറ്റെന്ന പേരിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തത്. സീലും ഒപ്പും ബാർ കോഡും ക്യൂ ആർ കോഡുമൊക്കെ രേഖപ്പെടുത്തിയതാകും സർട്ടിഫിക്കറ്റ്.
സർട്ടിഫിക്കറ്റിൽ വിജയിയുടെ പേരും ഫോൺ നമ്പറും അടക്കം നൽകിയിരിക്കും. കൂടെ ലോട്ടറി നമ്പറും ലക്ഷങ്ങൾ സമ്മാനം ലഭിെച്ചന്നുള്ള വിവരവും. സമ്മാനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാനുള്ള ആളുടെ പേരും നമ്പറും ഇതിലുണ്ടാകും. എന്നാൽ, ഉപഭോക്താക്കളിൽനിന്ന് പണം തട്ടാനുള്ള ശ്രമമാണിതെന്നും നിരവധി പരാതി ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ച് പൊലീസ് തെന്ന കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
വ്യാജ ഫേസ്ബുക്ക് െഎ.ഡി ഉപയോഗിച്ച് ചാറ്റ് ചെയ്ത് പണം തട്ടിയ പരാതിയും കഴിഞ്ഞ ദിവസം ജില്ലയിലുണ്ടായി. ഭാര്യാപിതാവിെൻറ പേരിൽ വ്യാജ ഫേസ്ബുക്ക് െഎ.ഡിയുണ്ടാക്കി ചാറ്റിങ്ങിലൂെട പണം തട്ടിയതായി പട്ടിക്കാട് ചുങ്കം സ്വദേശി മേലാറ്റൂർ പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിരുന്നു.
ഭാര്യാപിതാവിെൻറ ഫോേട്ടായും ഫോൺ നമ്പറുമുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽനിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ഉടൻ മെസഞ്ചറിൽ ചാറ്റ് ചെയ്ത് ഒരു നമ്പറിലേക്ക് ഗൂഗ്ൾ പേ വഴി പണം അയക്കാൻ ആവശ്യപ്പെടുകയും തുടർന്ന് യുവാവ് പണം നൽകുകയും ചെയ്തു. എന്നാൽ, സംശയം തോന്നി ഭാര്യാപിതാവിെന വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. പുതിയ രൂപത്തിൽ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.