കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക തട്ടിപ്പ്; സി.ഐ.ടി.യു സെക്രട്ടറിക്ക് സസ്പെൻഷൻ

കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക തട്ടിപ്പ്; സി.ഐ.ടി.യു സെക്രട്ടറിക്ക് സസ്പെൻഷൻകൊച്ചി: കെ.എസ്.ആർ.ടി.സിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിക്ക് സസ്പെൻഷൻ. എറണാകുളം പെരുമ്പാവൂർ ഡിപ്പോയിലെ സ്പെഷ്യൽ അസിസ്റ്റന്റ് ടി.എസ് സജിത്ത് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വിജിലൻസ് അന്വേഷണത്തിലാണ് കെ.എസ്.ആർ.ടി.സിയില്‍ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയത്.

ഒരു ഓഫീസിലെ ജീവനക്കാരന് മറ്റൊരു ഓഫീസിലെ ക്യാഷ് രസീത് എഴുതാൻ അനുവാദമില്ലെന്നിരിക്കെ സജിത് കുമാര്‍ നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനവും ചട്ടലംഘനവുമാണെന്ന് കണ്ടെത്തിയാണ് അന്വേഷണ വിദേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തത്.

2022 ല്‍ എറണാകുളം ജില്ലാ ഓഫീസില്‍ ജോലിയിലിരിക്കെ മുവാറ്റുപുഴ യൂനിറ്റില്‍ എത്തി ഒരു സ്റ്റാളിന്‍റെ മൂന്ന് മാസത്തെ വാടക രസീത് എഴുതിയെന്നതാണ് സജിത്ത് കുമാറിനെതിരെയുള്ള കുറ്റം. സ്റ്റാളിന്‍റെ ലൈസൻസിക്കൊപ്പം എത്തിയാണ് മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുന്ന സജിത്ത് കുമാര്‍ മൂവാറ്റുപുഴ യൂനിറ്റിലെത്തിയതും രസീത് ഏഴുതിയതുമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 

Tags:    
News Summary - Financial fraud in KSRTC; Suspension of CITU Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.