•ഉമ്മൻ ചാണ്ടിയെ ക്രിമിനൽ ബാധ്യതയിൽനിന്ന് ഒഴിവാക്കാനായി സംശയാസ്പദരീതിയിൽ പ്രത്യേക അന്വേഷണസംഘം (എസ്.എ.ടി) ധാരാളം ആയാസപ്പെട്ടു. കേസ് ഡയറികളുടെയും (സി.ഡി.ആർ) രേഖയിലുള്ള മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ മറ്റ് മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, കേന്ദ്രമന്ത്രി, നിയമസഭാംഗങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ഇടപെടലുകളിലേക്ക് ആഴത്തിലുള്ള അന്വേഷണം എസ്.എ.ടി നടത്തിയില്ല.
•കൈക്കൂലി പണമായി സ്വീകരിച്ചതിന് പുറമെ അനർഹ ആനുകൂല്യങ്ങൾക്കായി ലൈംഗിക സംതൃപ്തി നേടുകയും ചെയ്തു. അഴിമതി നടത്തുകയും നിയമവിരുദ്ധ പാരിതോഷികങ്ങൾ സ്വീകരിക്കുകയും ചെയ്തതായി ആരോപിക്കപ്പെട്ടവർക്കെതിരെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്താൻ സാധിക്കുമോയെന്ന് സർക്കാർ ഗൗരവമായി പരിശോധിക്കണം.
•ഉമ്മൻ ചാണ്ടി, അന്നത്തെ മന്ത്രിമാർ, എം.എൽ.എമാർ എന്നിവരുടെ കേസുകൾ രാജിയാക്കുന്നതിനുവേണ്ടി മുൻ എം.എൽ.എ തമ്പാനൂർ രവി, ബെന്നി ബഹനാൻ തുടങ്ങിയവർ പ്രവർത്തിച്ചു. സരിതയുടെ കത്തിൽ സൂചിപ്പിച്ചിട്ടുള്ളവർക്കും സരിതക്കും അവരുടെ അഭിഭാഷകനുമായി ഫോൺ മുഖാന്തരം ബന്ധമുണ്ടായിരുന്നു.
•പേഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളിൽനിന്നാണ് ഉമ്മൻ ചാണ്ടിയുമായി സരിത സംസാരിച്ചിരുന്നത്. ഇതിന് പുറമെ ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലീം രാജ്, ഡൽഹിയിലെ സഹായി തോമസ് കുരുവിള എന്നിവരുടെ ഫോണുകളിലൂടെയും ബന്ധപ്പെട്ടിരുന്നു. ഒൗദ്യോഗികവസതിയിലെ രണ്ട് ലാൻഡ് േഫാണുകളിലേക്കും സരിതയുടെ രണ്ട് മൊബൈൽ േഫാണുകളിലേക്കും തിരിച്ചും വിളികളുണ്ടായിരുന്നു. ഫോൺ വിളികൾ നടത്തിയത് ഉമ്മൻ ചാണ്ടി തന്നെയോ അദ്ദേഹത്തിനുവേണ്ടിയോ എന്ന് തിട്ടപ്പെടുത്തുന്നതിന് പ്രത്യേക അന്വേഷണസംഘം ഒരു ശ്രമവും നടത്തിയിട്ടില്ല. ഉമ്മൻ ചാണ്ടിക്ക് താൻ നേരിട്ട് പണം കൊടുത്തുവെന്ന ബിജു രാധാകൃഷ്ണെൻറ മൊഴി വിശ്വസനീയമല്ല.
•വിജ്ഞാൻഭവനിൽ ദേശീയോദ്്ഗ്രഥന യോഗം നടന്ന 2012 ഡിസംബർ 27ന് ഡൽഹിയിൽനിന്ന് സരിത ഉമ്മൻ ചാണ്ടിയെ ബന്ധപ്പെട്ടതായി അദ്ദേഹത്തിെൻറ ഡൽഹിയിലെ സഹായിയായ തോമസ് കുരുവിള സമ്മതിക്കുന്നു.
•പൊലീസ് സേനയിലെ അച്ചടക്കം ഉയർത്തിപ്പിടിക്കുന്നതിന് ക്ഷമതയുള്ള അധികാരസ്ഥാനത്തിെൻറ തുടർ അന്വേഷണം അത്യാവശ്യമാണ്. കേരള പൊലീസ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ജി.ആർ. അജിത്തിെൻറ ഭാഗത്തുനിന്നുള്ള അച്ചടക്കരാഹിത്യത്തിന് നടപടിയെടുക്കണം.
•സോളര്‍ പദ്ധതിക്കുവേണ്ടി മാത്രമാണ് മുഖ്യമന്ത്രിയെയും വൈദ്യുതിമന്ത്രിയായിരുന്ന ആര്യാടന് മുഹമ്മദിനെയും നേരിട്ടും ഫോണ്‍വഴിയും ബന്ധപ്പെട്ടിരുന്നതെന്നാണ് സരിതയുടെ മൊഴി. സരിതയുടെ സാന്നിധ്യത്തില്‍ ഉമ്മൻ ചാണ്ടി ആര്യാടന് മുഹമ്മദുമായി ഫോണില്‍ ബന്ധപ്പെട്ട് വേണ്ടത് ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. സഹായം ചെയ്യാമെന്ന് ആര്യാടന് മുഹമ്മദ് സരിതക്ക് ഉറപ്പുനല്‍കി. രണ്ടുപേരും അവരുടെ പി.എ, പി.എസ് മുഖാന്തരം പണം ആവശ്യപ്പെട്ടുവെന്നും സരിതയുടെ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.