ആളൂര്‍: ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സക്കായി സഹായം തേടുന്നു. ആളൂര്‍ പഞ്ചായത്തിലെ കാട്ടാംതോട് കണ്ടംകുളത്തി വീട്ടില്‍ ലോനപ്പന്റെ മകന്‍ ഫിന്റോ (33) യാണ് വൃക്കമാറ്റ ശസ്ത്രക്രിയക്കായി സഹായം തേടുന്നത്.
ഇലക്ട്രീഷ്യനായി ജോലി ചെയ്തുവന്ന ഫിന്റോക്ക് വൃക്കരോഗം സ്ഥിരീകരിച്ചതോടെ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ഇരു വൃക്കകളും തകരാറിലായതിനാല്‍ എത്രയും വേഗം വൃക്കമാറ്റ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചിട്ടുള്ളത്.
ഭാര്യ സൂര്യ വൃക്ക നല്‍കി ഫിന്റോയെ ജീവിതത്തിലേക്ക് കൈപിടിച്ചുനടത്താന്‍ തയാറാണെങ്കിലും ശസ്ത്രക്രിയക്കാവശ്യമായ ഭാരിച്ച തുക കണ്ടെത്താന്‍ ഈ കുടുംബത്തിന് കഴിയാത്ത സാഹചര്യമാണ്. ഫിന്റോയുടെ വൃക്കമാറ്റ ശസ്ത്രക്രിയക്കാവശ്യമായ തുക സമാഹരിക്കുന്നതിന് ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ ചെയര്‍മാനും പഞ്ചായത്ത് അംഗം പി.സി. ഷണ്‍മുഖന്‍ കണ്‍വീനറുമായി ചികിത്സ സഹായ നിധി രൂപവത്കരിച്ചിട്ടുണ്ട്.
ഫിന്റോ ചികിത്സ സഹായ നിധി, അക്കൗണ്ട് നമ്പര്‍ 0790053000003499, ഐ.എഫ്.എസ്.സി കോഡ് SIBL0000790, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ആളൂര്‍ ശാഖ എന്നതിലേക്ക് സഹായങ്ങള്‍ അയക്കാം. ഫോണ്‍: 9605371203 (കണ്‍വീനര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.