തിരുവനന്തപുരം: മന്ത്രി മാത്യൂ ടി. തോമസിെൻറ ഭാര്യക്കും നാല് ജീവനക്കാർക്കുമെതിരെ മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് സമർപ്പിച്ച ഹരജിയിൽ എഫ്.െഎ.ആർ ഫയൽ ചെയ്തു. ഭാര്യ അച്ചാമ്മ അലക്സിനും സ്റ്റാഫുകളായ അനുഷ, മൈമൂന, സുഷീല, സതീഷ് എന്നിവർക്കുമെതിരെയാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ എഫ്.െഎ.ആർ ഫയൽ ചെയ്തിരിക്കുന്നത്.
മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് ഉഷ രാജേന്ദ്രൻ സമർപ്പിച്ച സ്വകാര്യ ഹരജിയിൽ എസ്.സി.എസ്.ടി നിയമപ്രകാരം കേസന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ മ്യൂസിയം എസ്.എച്ച്.ഒ ആണ് എഫ്.െഎ.ആർ കോടതിയിൽ സമർപ്പിച്ചത്.
മന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയിലായിരുന്നു പരാതിക്കിടയാക്കിയ സംഭവം. മന്ത്രി പത്നി പരാതിക്കാരിയോട് മരുമകെൻറ ഷൂ പോളിഷ് ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും വീട്ടുജോലി ചെയ്യാൻ നിർബന്ധിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
ജോലി ചെയ്യാൻ വിസമ്മതിച്ചത് മൂലം ജീവനക്കാരുടെ മുന്നിൽ വെച്ച് ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും ഉഷ ആരോപിച്ചു. ജോലി ഉപേക്ഷിച്ച് പോയ താൻ പരാതി നൽകുമെന്ന ഭയത്താൽ വ്യാജ മോഷണക്കുറ്റത്തിൽ പെടുത്തിയെന്നും ഉഷ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.